സ്വപ്നതുല്യ നേട്ടത്തിൽ അമൻ ചന്ദ്രൻ
text_fieldsസിവിൽ സർവിസ് പരീക്ഷയിൽ 197ാം റാങ്ക് നേടി പെരിങ്ങോട്ടുകുറുശ്ശിയുടെ അഭിമാനമായി അമൻ ചന്ദ്രൻ. തികച്ചും സാധാരണ കുടുംബത്തിൽനിന്ന് ഇച്ഛാശക്തി കൈമുതലാക്കി അമൻ കരഗതമാക്കിയത് സ്വപ്നതുല്യമായ നേട്ടം.
രുത്തിപ്പുള്ളി കുറുവാതൊടി വീട്ടിൽ സ്വകാര്യ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്യുന്ന ചന്ദ്രെൻറയും പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക ഗീതയുടെയും രണ്ട് ആൺമക്കളിൽ ഇളയവനാണ്.
കഴിഞ്ഞ തവണ മെയിൻ ലിസ്റ്റിൽ ഇടംപിടിെച്ചങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. നിരാശനാകാതെ തിരുവനന്തപുരത്തെ ഐ.എ.എസ് പരിശീലന അക്കാദമിയിൽ െഗസ്റ്റ് െലക്ചററായി ജോലിയെടുത്താണ് ഇപ്രാവശ്യം വിജയം നേടിയത്. ഒ.ബി.സി വിഭാഗത്തിലാണ് റാങ്ക് നേട്ടം.
പ്ലസ് ടു വരെ കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലായിരുന്നു പഠനം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദം. അമെൻറ മികച്ച നേട്ടത്തിൽ കുടുംബത്തോടൊപ്പം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമം മുഴുവൻ ആഹ്ലാദത്തിലാണ്.
മുൻ എം.എൽ.എ എ.വി. ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രവീന്ദ്രനാഥ്, വാർഡ് മെംബർ ജയ ചിത്ര തുടങ്ങിയവർ വീട്ടിലെത്തി അനുമോദിച്ചു. വിദേശകാര്യ സർവിസിൽ സേവനം ചെയ്യാനാണ് ആഗ്രഹമെന്നും സർക്കാർ നിർദേശിക്കുന്ന ഏത് സർവിസും സ്വീകരിക്കുമെന്നും അമൻ ചന്ദ്രൻ പറഞ്ഞു.
ജ്യേഷ്ഠൻ അഭിഷേക് എം.ബി.എ ബിരുദധാരിയാണ്. കാഞ്ചീപുരത്ത് എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.