ആത്മവിശ്വാസവുമായി അമിത്ത് ഐ.എ.എസിന്
text_fieldsകക്കോടി: െഎസ്ക്രീം വിറ്റും പത്രം വിതരണം ചെയ്തും നടന്ന അമിത്ത് മരത്തപ്പള്ളിക്ക് കലക്ടറാകുേമ്പാൾ ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് മനസ്സിൽ. സിവിൽ സർവ ിസ് പരീക്ഷയെഴുതാൻ ഒരു കോച്ചിങ് സെൻററിെൻറയും പടികയറാത്ത വേങ്ങേരി തണ്ണീർപന്ത ലിൽ മരത്തപ്പള്ളി മോഹനെൻറ മകൻ അമിത്ത് നേടിയതൊക്കെയും കഠിനാധ്വാനത്തിെൻറ ഭാഗമാണ്. 2016ലെ സിവിൽ സർവിസ് പരീക്ഷയിൽ െഎ.ആർ.എസ് കിട്ടി പരിശീലനത്തിനിടെയാണ് ഇത്തവണ െഎ.എ.എസും കിട്ടി പരിശീലനകേന്ദ്രമായ മൊസൂറിയിലെ ലാൽബഹദൂർ ശാസ്ത്രി അക്കാദമിയിലേക്കു പോകാൻ ഒരുങ്ങുന്നത്.
സൈനികനായ പിതാവിെന ജീവിതത്തിൽ മാതൃകയാക്കി വളർന്ന അമിത്തിന് സിവിൽ സർവിസിലേക്കുള്ള േമാഹമുദിച്ചത് കോഴിക്കോട് ജില്ല കലക്ടറായിരുന്ന ഉഷ ടൈറ്റസിെൻറ ഒരു ക്ലാസ് കേട്ടതുമുതലാണ്. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിൽ പഠിക്കവെയാണ് പ്രചോദനേവദിയിൽവെച്ചുതന്നെ ആ തീരുമാനമെടുത്തത്.
സൈന്യത്തിൽനിന്ന് വിരമിച്ച് സെക്യൂരിറ്റി േജാലിചെയ്യുന്ന പിതാവിനെ പ്രയാസപ്പെടുത്താതിരിക്കാൻ പത്രം വിതരണംചെയ്തും താനുൾപ്പെട്ട സംഘത്തോെടാപ്പം െഎസ്ക്രീം വിറ്റും പഠനത്തിനുള്ള പണം കണ്ടെത്തി. ഒാരോ അനുഭവങ്ങൾ മുന്നിൽപെട്ടപ്പോഴും ഭാവിയിൽ തനിക്ക് കടക്കേണ്ട കടമ്പകളായാണ് അവയെല്ലാം മാറിയതെന്ന് അമിത്ത് പറയുന്നു. സുഹൃത്തുക്കളോടൊപ്പം മുടങ്ങാതെ ഫുട്ബാൾ കളിച്ചും അയൽവീടുകളിലെ ആഘോഷച്ചടങ്ങുകളിൽ ശ്രമക്കാരനായും സജീവമായ അമിത്തിെൻറ ഇന്നത്തെ സഹൃദ്വലയത്തിൽ ൈഡ്രവറും മെഡിക്കൽ െറപ്രസേൻററ്റിവും അധ്യാപകരും പൊലീസുമൊക്കെയുണ്ട്.
ഫുട്ബാൾ പ്രേമിയായ അമിത്ത് േജാലിയോ പദവിയോ നോക്കാതെ ആർക്കുമൊപ്പവും പാടത്തും പറമ്പിലും കളിക്കെത്തും. താഴെക്കിടയിലുള്ളവരുടെ വേവും ചൂടും അടുത്തറിയുന്നതിനാൽ അതിനെന്തെങ്കിലും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഏറ്റവും ദുരിതമനുഭവിക്കുന്നവരുടെ നാട്ടിലേക്കാകും ജോലിക്കു ശ്രമിക്കുകയെന്നും ഈ യുവാവ് പറയുന്നു. ജീവിതത്തിൽ ഏറെ തോറ്റവരോടാണ് എന്നും ഇഷ്ടമെന്നും അവരിൽനിന്നാകും ഏറെ പാഠങ്ങളുണ്ടാവുകയെന്നും വീട്ടമ്മയായ തെൻറ മാതാവ് പ്രേമയും സഹോദരി അമൃതയും തെൻറ ലളിതജീവിതത്തിെൻറ പാഠപുസ്തകങ്ങളാണെന്നും അമിത്ത് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.