റോബോട്ടുകൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കും അയ്യാൻ
text_fieldsപള്ളിക്കര: ചെറുപ്രായത്തിൽതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ അനന്തമായ ലോകത്തേക്കിറങ്ങി റോബോട്ടുകളെ നിർമിച്ച് ശ്രദ്ധനേടുകയാണ് എറണാകുളം പള്ളിക്കര സ്വദേശി അയ്യാൻ നഷീം. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പുകളിലൊന്നായ 'വെക്സ് ഐ.ക്യു 2022'ൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ യു.എ.ഇയെ പ്രതിനിധാനം ചെയ്ത് ബിൽഡ് അവാർഡ് നേടി ഈ പതിമൂന്നുകാരൻ.
വളരെ ചെറിയ പ്രായത്തിൽ ലീഗോ ബ്ലോക്സ് ഉപയോഗിച്ച് കുഞ്ഞുറോബോട്ടുകളെ ഉണ്ടാക്കിയെടുത്ത അയ്യാനോടൊപ്പം റോബോട്ടുകളോടുള്ള ഇഷ്ടവും വളർന്നു. പിന്നീട് കളിപ്പാട്ടം റോബോട്ടുകളോടായി പ്രിയം. ഈ ഇഷ്ടം മനസ്സിലാക്കി 'സ്റ്റെമ സെൻറർസ്' എന്ന സ്ഥാപനത്തിൽ റോബോട്ടുകളെക്കുറിച്ച് പഠിക്കാൻ മാതാപിതാക്കൾ അവസരമുണ്ടാക്കി. പിന്നീട് ആല എന്ന കോച്ചിനൊപ്പം റോബോട്ട് മത്സരത്തിനായൊരുങ്ങി. തുടർന്ന് നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. ചാമ്പ്യൻസ് എന്ന യു.എ.ഇ ടീമിെൻറ ക്യാപ്റ്റൻ കൂടിയാണ് അയ്യാൻ. ചാമ്പ്യൻഷിപ്പിൽ 50 രാജ്യങ്ങളിൽനിന്നുള്ള 20,000ത്തിലധികം ടീമുകൾ പങ്കെടുത്തിരുന്നു.
അമേരിക്കയിലെ ഡാളസിലെ കേബെയ്ലിഹച്ചിൻ സൺസെന്‍ററിലാണ് നടന്നത്. ഗൂഗിൾ, നാസ, ടെസ്ല, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ സ്പോൺസർഷിപ്പിൽ നടക്കുന്ന പരിപാടി ഭാവിയുടെ വാഗ്ദാനങ്ങളെയാണ് നിർമിച്ചെടുക്കുന്നത്. അയ്യാെൻറ നേതൃത്വത്തിൽ സ്കൂളിൽ റോബോട്ട് ക്ലബും രൂപവത്കരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് എൻജിനീയറിങ് ബിരുദധാരികളായ മാതാപിതാക്കളുടെ പിന്തുണയും പ്രചോദനവുമാണ് അയ്യാെൻറ ഈവലിയ വിജയത്തിന് പിന്നിൽ. ഷ്നൈഡർ മിഡിൽ ഈസ്റ്റ് സെയിൽസ് ഡയറക്ടർ നഷീം അലിയുടെയും അജീസ നഷീമിെൻറയും മകനാണ്. സഹോദരൻ ആമിലിനൊപ്പം ഡി.ഐ.പിയിലെ ഇവാൻസ് റെസിഡൻസിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.