കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലില്‍
text_fieldsതേഞ്ഞിപ്പലം: വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനുമുള്ള ചുള്ളിക്കണ്ടലിന്റെ (അക്കാന്തസ് ഇലിസിഫോളിസ്) ശേഷി വ്യക്തമാക്കുന്ന ലേഖനം അന്താരാഷ്ട്ര ശാസ്ത്രജേണലില്. കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തില്‍ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് പ്രദേശത്ത് മൂന്ന് വര്‍ഷമായി നടത്തിയ പഠനഫലമാണ് നെതര്‍ലന്‍ഡ് ആസ്ഥാനമായ ശാസ്ത്രപ്രസാധകരായ എല്‍സേവ്യറിന്റെ 'എന്വയണ്മെന്റല് പൊലൂഷന്‍' ജേണലിന്റെ പുതിയ ലക്കത്തിലൂടെ പുറത്തുവന്നത്. ഡോ. ജോസ് പുത്തൂരിന് പുറമെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഗവേഷണ ഫെലോ ശരത് ജി. നായര്‍, സര് സയ്യിദ് കോളജിലെ അസി. പ്രഫ. ഡോ. എ.എം. ഷാക്കിറ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം തയാറാക്കിയത്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 25 ലക്ഷം രൂപയുടെ ഗവേഷണ പദ്ധതിയില്‍ സൗദി അറേബ്യയിലെ കിങ് സൗദി യൂനിവേഴ്സിറ്റി, യു.കെ നാൻഡിവിച്ചിലെ ഗവേഷണ കേന്ദ്രം എന്നിവയും സഹകരിച്ചു.
നഗരപ്രദേശങ്ങളില്‍നിന്ന് ഒഴുക്കിവിടുന്നതും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതുമായ ആര്‍സനിക്, കാഡ്മിയം പോലുള്ള ഘനലോഹങ്ങളെ സ്വാംശീകരിക്കാന്‍ ചുള്ളിക്കണ്ടലിന് കഴിവുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.