കുസാറ്റിന് അഭിമാനമായി രണ്ടുപേർക്ക് ഫുൾബ്രൈറ്റ് സ്കോളർഷിപ്
text_fieldsകളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അസി. പ്രഫസറും പൂർവ വിദ്യാർഥിയും ഫുൾബ്രൈറ്റ് സ്കോളർഷിപ് നേടി. എസ്.എം.എസിലെ അസി. പ്രഫസർ ഡോ. ദേവി സൗമ്യജയും പൂർവവിദ്യാർഥി ഡോ. ആർ. ചന്ദ്രവദനയുമാണ് കുസാറ്റിന് അഭിമാനമായത്.
സമകാലിക അക്കാദമിക് വിഷയങ്ങളില്‍ ആശയവിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി യുനൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജുക്കേഷനല്‍ ഫൗണ്ടേഷന് ഏർപ്പെടുത്തിയ ഫെലോഷിപ്പിെൻറ ഭാഗമായ ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളാണ് ഇരുവരും നേടിയത്. ഡോ. ദേവി സൗമ്യജ 22,500 ഡോളറിെൻറയും (16.89 ലക്ഷത്തിലധികം രൂപ) ഡോ. ആർ. ചന്ദ്രവദന 70 ലക്ഷം മൂല്യമുള്ള പോസ്റ്റ്ഡോക്ടറല്‍ സ്കോളർഷിപ്പുമാണ് നേടിയത്.
അക്കാദമിക് രംഗത്തെ ബുള്ളിയിങ്ങിനെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോ. സൗമ്യജ സ്കോളർഷിപ് നേടിയത്. ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ് ആവാസവ്യവസ്ഥകളിലെ ജെൻഡേർഡ് ഇന്നവേഷന്‍ രീതികളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോ. ചന്ദ്രവദനക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.