ബഷീറിെൻറ കഥാപാത്രങ്ങള്‍ക്ക് ശില്പഭാഷ്യമൊരുക്കിയ ദേവഹാരക്ക് ഉജ്വല ബാല്യപുരസ്കാരം
text_fieldsകൊടകര: അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഉജ്വല ബാല്യ പുരസ്കാരത്തിന് കോടാലി മാങ്കുറ്റിപ്പാടത്തെ 11കാരി ദേവഹാര അര്‍ഹയായി. ചിത്രം വരയിലും ശില്പനിർമാണത്തിലും പ്രകടിപ്പിക്കുന്ന സര്‍ഗവൈഭവമാണ് ഈ ബാലികയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ മാങ്കുറ്റിപ്പാടം ചാലിപ്പറമ്പില്‍ ഷിബുവിെൻറയും ചിത്രകാരിയും അധ്യാപികയുമായ പ്രിയയുടെയും മകളാണ് ഈ മിടുക്കി.
ചെമ്പുച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവഹാര എല്‍.പി. ക്ലാസില്‍ പഠിച്ചിരുന്ന കാലം മുതലേ ചിത്രരചനയില്‍ കഴിവ് പ്രകടിപ്പിച്ചിരുന്നു. ചിത്രകാരിയായ അമ്മ പ്രിയ വരക്കുന്നത് കണ്ടാണ് കുരുന്നുപ്രായം തൊട്ടേ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. പത്താംക്ലാസില്‍ പഠിക്കുന്ന സഹോദരി ദേവാംഗനയും ചിത്രം വരക്കാറുണ്ട്. കോടാലി ജി.എല്‍.പി. സ്കൂളിൽ പഠിക്കുമ്പോള്‍ ഈ സഹോദരിമാര്‍ തങ്ങള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ചിത്രരചനയില്‍ നിരവധി സമ്മാനങ്ങളും ഇവര്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് വീടിെൻറ ചുമരില്‍ വരകളും വര്‍ണങ്ങളുംകൊണ്ട് ഈ സഹോദരിമാര്‍ ഗ്രാമീണ ജീവിതത്തെ ആവിഷ്കരിച്ചതും കലാ ആസ്വാദകരുടെ പ്രശംസ നേടിയിരുന്നു. ലോക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടില്‍ ഒതുങ്ങി കൂടേണ്ടിവന്നപ്പോള് അനുഭവപ്പെട്ട വിരസത മാറ്റാനായി ബഷീറിെൻറ 'പാത്തുമ്മയുടെ ആടി'ലെ കഥാപാത്രങ്ങളെ ദേവഹാര കളിമണ്ണില്‍ മെനഞ്ഞെടുത്തിരുന്നു. മാങ്കോസ്റ്റിന്‍ തണലില്‍ ചാരുകസേരയിലിരിക്കുന്ന ബഷീറിനെയാണ് ആദ്യം രൂപപ്പെടുത്തിയത്. പാത്തുമ്മയുടെ ആടിനെയും മറ്റ് കഥാപാത്രങ്ങളെയും പിന്നീട് മെനഞ്ഞടുത്തു.
ബഷീറിെൻറ ഗ്രാമഫോണ്‍ അടക്കമുള്ളവയും കളിമണ്ണില്‍ പുനര്‍സൃഷ്ടിച്ചിരുന്നു. അഞ്ചാം ക്ലാസില്‍ താന്‍ പഠിച്ച പാത്തുമ്മയുടെ ആടിെൻറ കഥാഭാഗമാണ് ദേവഹാരക്ക് ശില്പനിർമാണത്തിന് പ്രചോദനമായത്. ഒരാഴ്ചയായി മലപ്പുറം മങ്കടയിലെ ചേരിയം സര്‍ക്കാര്‍ ഹൈസ്കൂളിലെ ചിതകല അധ്യാപികയായ അമ്മയോടൊപ്പം കഴിയുന്നതിനാല്‍ പുരസ്കാരം ലഭിച്ചതിെൻറ ആഹ്ലാദം നാട്ടുകാരും കൂട്ടുകാരുമായി പങ്കിടാന്‍ കഴിയാത്തിതിെൻറ വിഷമത്തിലാണ് ദേവഹാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.