രണ്ടാംശ്രമത്തിൽ 92 റാങ്കിന്റെ തിളക്കത്തിൽ ദേവി നന്ദന
text_fieldsസിവിൽ സർവിസ് പരീക്ഷയിൽ 92 റാങ്കിെൻറ തിളക്കത്തിൽ ദേവി നന്ദന. അമേരിക്കൻ കമ്പനിയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് ദേവി നന്ദന രണ്ടുവർഷം നടത്തിയ കഠിനശ്രമം വെറുതെയായില്ലെന്ന് ചൊവാഴ്ച പ്രഖ്യാപിച്ച ഫലം തെളിയിച്ചു.
മണ്ണന്തല 'കൃഷ്ണ'യിൽ അനിൽകുമാർ-വിജയലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ദേവി നന്ദനക്ക് കാമ്പസ് സെലക്ഷനിലൂടെ യു.എസ് കമ്പനിയായ ബെലോയ്റ്റിറിെൻറ ബംഗളൂരു ഒാഫിസിൽ ജോലി ലഭിച്ചിരുന്നു.
ജോലിക്കിടെ സിവിൽ സർവിസ് മോഹം തലയ്ക്കുപിടിച്ചതോടെ 2018ൽ ജോലി രാജിെവച്ച് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു. പിതാവ് അനിൽകുമാർ സെക്രേട്ടറിയറ്റിൽനിന്ന് വിരമിച്ചു.
മാതാവ് വിജയലക്ഷ്മി എം.ജി കോളജിൽ പ്രഫസറായി റിട്ടയർ ചെയ്തു. സഹോദരി ക്യാപ്റ്റൻ ദേവി കൃഷ്ണ ആർമിയിൽ ഡോക്ടറാണ്. അനുജത്തി ദേവി പ്രിയ രണ്ടാംവർഷ ബി.സി.എ വിദ്യാർഥി. ഐ.എ.എസ് നേടി തലസ്ഥാന നഗരിയിലെ കലക്ടറായി എത്തണമെന്ന് ആഗ്രഹമുണ്ടെന്ന് ദേവി നന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.