ഡോ. എസ്. അനസിന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി റിസർച്ച് ഗ്രാന്റ്
text_fieldsകൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് രസതന്ത്രവിഭാഗം അസി. പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. എസ്. അനസിന് ബ്രിട്ടൻ ആസ്ഥാനമായ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി (ആർ.എസ്.സി) യുടെ റിസർച്ച് ഗ്രാന്റ്. നാനോ സയൻസ് മേഖലയിലെ ഗവേഷണങ്ങൾക്കാണിത്. 2021 ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റി അസോസിയേറ്റ് അംഗത്വം നൽകി ആദരിച്ചിരുന്നു.
പ്രസിദ്ധമായ റോയൽ സൊസൈറ്റിയുടെ ഭാഗമായി രൂപവത്കൃതമായ ആർ.എസ്.സി രസതന്ത്രമേഖലയിലെ നൂതന ഗവേഷണ-പഠന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. ശരീഫ്- നബീസാബീവി ദമ്പതികളുടെ മകനാണ്. പുനലൂർ സ്വദേശിയാണ്. ജ്യോത്സ്ന എസ്. കബീറാണ് ഭാര്യ. മക്കൾ: ഇശൽ ജെ. അനസ്, ഐസൽ ജെ അനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.