തീരത്തിന്റെ ഉള്‍ക്കരുത്തുമായി എഗ്ന ക്ലീറ്റസ്
text_fieldsതീരത്തിെൻറ ഉള്‍ക്കരുത്തുമായി സിവില്‍ സര്‍വിസ് പരീക്ഷയില്‍ 228ാം റാങ്കിെൻറ തിളക്കവുമായി എഗ്ന ക്ലീറ്റസ്. മാസങ്ങളായി കടലാക്രണ ഭീതിയിൽ കഴിയുന്ന തീരദേശത്ത് എഗ്നയുടെ വിജയവാര്‍ത്തയെ നാട്ടുകാര്‍ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്.
വലിയതുറ, വലിയതോപ്പ് ഗ്രേസ് വില്ലയില്‍ ക്ലീറ്റസ് ജോര്‍ജ്-എലീമ ക്ലീറ്റസ് ദമ്പതികളുടെ മകളാണ്. നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് എഗ്ന അഭിമാനകരമായ നേട്ടം കൈവരിച്ചത്.
സ്കൂള്‍ പഠനകാലത്ത് മനസ്സിലുടക്കിയ സിവില്‍സര്‍വിസ് മോഹം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രണ്ടാം ചാന്‍സിലാണ് കൈപ്പിടിയിലൊതുക്കിയത്. കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഇഗ്നയെ ഈനേട്ടത്തിന് അര്‍ഹയാക്കിയതെന്ന് മാതാപിതാക്കൾ മാധ്യമത്തോട് പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിെച്ചന്നും റാങ്ക് ജേതാവ് വ്യക്തമാക്കി. നാലഞ്ചിറ സര്‍വോദയ സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പൂജപ്പുര എല്‍.ബി.എസില്‍നിന്ന് ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞ ശേഷമാണ് സിവില്‍ സര്‍വിസിന് ശ്രമിച്ചത്.
മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥൻ എന്നിവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു. ശശിതരൂര്‍ എം.പി, രമ്യാഹരിദാസ് എം.പി എന്നിവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.