മേലുദ്യോഗസ്ഥന്റെ അവഹേളനം മൂലം രാജിവെച്ച പൊലീസ് കോൺസ്റ്റബിളിന് സിവിൽ സർവീസ് പരീക്ഷയിൽ വിജയം
text_fieldsഹൈദരാബാദ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തിൽ മനംമടുത്താണ് പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ഉദയ് കൃഷ്ണൻ റെഡ്ഡി രാജിവെച്ചത്. യു.പി.എസ്.സി പരീക്ഷയിൽ മികച്ച വിജയം നേടിയെടുത്തായിരുന്നു ഉദയ് കൃഷ്ണന്റെ മധുരപ്രതികാരം. 2023ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 780ാം റാങ്കായിരുന്നു ഉദയ് കൃഷ്ണക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ 16നാണ് ഫലം പ്രഖ്യാപിച്ചത്.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് ഉദയ് 2013 മുതൽ 2018 വരെ കോൺസ്റ്റബിളായി ജോലി ചെയ്തിരുന്നത്. സർക്കിൾ ഇൻസ്പെക്ടറുടെ നിരന്തരമായുള്ള മാനസിക പീഡനവും അവഹേളനവുമാണ് സിവിൽസർവീസ് പരീക്ഷക്ക് തയാറെടുക്കാൻ ഉദയ്ക്ക് പ്രേരണയായത്. നിലവിലെ റാങ്ക് പ്രകാരം ഇന്ത്യൻ റെവന്യൂ സർവീസ് ആണ് ലഭിക്കുക. അതിനാൽ ഐ.എ.എസ് നേടുന്നത് വരെ പ്രയത്നം തുടരാനാണ് ഉദയ് യുടെ തീരുമാനം. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയ സിവിൽ സർവീസ് പരീക്ഷയിൽ 1105 തസ്തികകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.