സിവിൽ സർവീസ് നേടാനായി സിനിമ വിട്ടു; ആറാമത്തെ ശ്രമത്തിൽ യു.പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടി കന്നഡ സിനിമയിലെ 'ബേബി ശാലിനി'
text_fieldsസിനിമയിൽ അഭിനയിക്കുമ്പോൾ നാം സ്വപ്നം കാണുന്ന പലവേഷങ്ങളും ചെയ്യാൻ സാധിക്കും. ഐ.പി.എസ് ഓഫിസറായും ഐ.എ.എസ് ഉദ്യോഗസ്ഥയായും തകർത്തഭിനയിക്കാം. എന്നാൽ ആ മായികലോകത്ത് നിന്ന് പുറത്തുകടക്കുന്നത് ജീവിതമെന്ന പച്ചയായ യാഥാർഥ്യത്തിലേക്കായിരിക്കും.
ബാലതാരമായി സിനിമയിലെത്തി താരമാവുകയും പിന്നീട് പഠിക്കാനായി കരിയർ ഉപേക്ഷിച്ച ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്.കന്നഡ സിനിമയിലെ ബാലതാരമായിരുന്ന എച്ച്.എസ്. കീർത്തനയെ കുറിച്ച്. നാലുവയസുള്ളപ്പോൾ സിനിമയിലെത്തിയതാണ് കീർത്തന. നിരവധി ടെലിവിഷൻ ഷോകളിലും, സീരിയലുകളിലും ഹിറ്റ് സിനിമകളിലും വേഷമിട്ടു. അക്കാലത്ത് കീർത്തന സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. മലയാളസിനിമയിലെ ബേബി ശാലിനിയെ പോലെ...
എന്നാൽ ഐ.എ.എസ് ഓഫിസറാകുക എന്ന ലക്ഷ്യം നേടിയെടുക്കാൻ കീർത്തന സിനിമ ഉപേക്ഷിച്ചു.ബിരുദ പഠനത്തിന് ശേഷം അവർ യു.പി.എസ്.സി പരീക്ഷക്കായി പരിശീലനം തുടങ്ങി. അഞ്ച് തവണ പരീക്ഷയെഴുതിയെങ്കിലും പരാജയമായിരുന്നു ഫലം. നിരാശപ്പെടാതെ വീണ്ടും എഴുതി. ആറാം തവണ വിജയം കൂടെ വന്നു. അക്കുറി അഖിലേന്ത്യ തലത്തിൽ 167ാം റാങ്ക് ലഭിച്ചു.
കർണാടകയിലെ മാണ്ഡ്യയിൽ അസിസ്റ്റന്റ് കമ്മീഷണറായി ജോലി തുടങ്ങി. അതിനു മുമ്പ് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും പാസായിരുന്നു. 2011ലായിരുന്നു അത്. രണ്ട് വർഷം കെ.എ.എസ് ഉദ്യോഗസ്ഥയായി ജോലി ചെയ്ത ശേഷമാണ് കീർത്തന യു.പി.എസ്.സി പരിശീലനം തുടങ്ങിയത്. മകൾ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുക എന്നത് കീർത്തനയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. 2013ൽ ആദ്യമായി യു.പി.എസ്.സി പരീക്ഷയെഴുതി. ഒടുവിൽ ആറാമത്തെ ശ്രമത്തിൽ 2020ലാണ് വിജയം കൊയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.