Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഗ്രേറ്റ്​ സ്​കോളർ

ഗ്രേറ്റ്​ സ്​കോളർ

text_fields
bookmark_border
ഗ്രേറ്റ്​ സ്​കോളർ
cancel
പാവപ്പെട്ട കുടുംബത്തിൽ ഒരു ചുമട്ടുതൊഴിലാളിയുടെ മകനായി ജനിച്ച്, സാധാരണ സർക്കാർ സ്​കൂളിൽ പഠിച്ച് അക്കാദമിക മികവി​​െൻറ ഉന്നതിയിൽ എത്തിയ കഥയാണ് മനിൽ റ്റി.മോഹൻ എന്ന  ചെറുപ്പക്കാരേൻറത്. സ്​കോളർഷിപ്പുകളും ഫെലോഷിപ്പുകളും നേടി പഠനത്തിലും കരിയറിലും മനിൽ സ്വന്തമാക്കിയത് മികച്ച വിജയങ്ങൾ. വെഞ്ഞാറമൂടിന് സമീപം ആലന്തറ മാമൂട്ടിൽ മനിൽ ഭവനിൽ മോഹന​​െൻറയും വീട്ടമ്മയായ തങ്കമണിയുടെയും മകനായ മനിൽ തൊട്ടടുത്ത വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്​കൂളിൽനിന്നാണ് സ്​കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

തുടർന്ന് ഇതേ സ്​കൂളിൽ നിന്നുതന്നെ പ്ലസ്​ ടുവും പാസായി. 2006ൽ തിരുവനന്തപുരം മാർ ഇവാനിയോസ്​ കോളജിൽനിന്ന് കണക്കിൽ ബിരുദം നേടിയത് 99.7 ശതമാനം മാർക്കോടെ  ഒന്നാം റാങ്ക് നേടിയാണ്. ഇതേ കോളജിൽ നിന്നുതന്നെ എം.എസ്​സിയും പാസായി. 90.44 ശതമാനം മാർക്കോടെ യൂനിവേഴ്സിറ്റിയിൽ നാലാം റാങ്ക് നേടിയാണ് എം.എസ്​സി വിജയിച്ചത്. എം.എസ്​സി പഠിക്കുമ്പോൾതന്നെ നെറ്റ് പരീക്ഷയും വിജയിച്ചു. തുടർന്ന് കൗൺസിൽ ഓഫ് ഇൻഡസ്​ട്രിയൽ ആൻഡ് സയൻറിഫിക് റിസർചി​​െൻറ ജൂനിയർ റിസർച് ഫെലോഷിപ് നേടിയത് 11ാം റാങ്കോടെ. 2009ൽ ജൂനിയർ റിസർച് ഫെലോ ആയി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ്​ എജുക്കേഷനിൽ (ഐസർ) ചേർന്നു. 2014 ൽ ഐസറിൽനിന്ന് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടി.
 
 2014ൽ നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്​ (NBlM)  പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പും ബോംബെ ഐ.ഐ.ടിയുടെ പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പും ലഭിച്ചു. തുടർന്ന് 2015ൽ അമേരിക്കയിലെ നാഷനൽ അക്കാദമി ഓഫ് സയൻസി​​െൻറ പ്രശസ്​തമായ നാഷനൽ റിസർച് കൗൺസിൽ ഫെലോഷിപ് ലഭിച്ചു. ഇപ്പോൾ അമേരിക്കയിലെ ഒഹിയോയിലുള്ള എയർഫോഴ്സ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡിപ്പാർട്മ​​െൻറ് ഓഫ് മാത്തമാറ്റിക്സിൽ പോസ്​റ്റ് ഡോക്ടറൽ ഫെലോ ആയി പ്രവർത്തിക്കുകയാണ്. അമേരിക്കൻ പ്രതിരോധവകുപ്പിന് കീഴിലെ ഈ സ്​ഥാപനത്തിൽ മറ്റ് രാജ്യക്കാർക്ക് കർശന നിയന്ത്രണമുള്ളപ്പോൾ അക്കാദമിക് മികവാണ് മനിലിനെ ഇവിടെയെത്തിച്ചത്. ഇപ്പോൾ ഇവിടെയുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് മനിൽ.

 ഇതിനിടയിൽ നിരവധി ഗ്രാൻറുകളും സ്​കോളർഷിപ്പുകളും മനിലിനെ തേടിയെത്തിയിട്ടുണ്ട്. 2012ൽ തുർക്കിയിലെ ഇസ്​തംബൂളിൽ നടന്ന എട്ടാമത് വേൾഡ് കോൺഗ്രസ്​ ഓൺ േപ്രാബബിലിറ്റി ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാറി​​െൻറ ട്രാവൽ ഗ്രാൻറ് ലഭിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖർജി ഫെലോഷിപ്, യു.ജി.സി ഗ്രാൻറുകൾ, വിവിധ സ്​കോളർഷിപ്പുകൾ എന്നിവയും നേടി. ജർമനിയിലെ ബെർഗിസ്​ യൂനിവേഴ്സിറ്റി, അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലായി 25ഓളം സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 13ഓളം പ്രബന്ധങ്ങൾ മനിലും സഹപ്രവർത്തകരും ചേർന്ന് വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഈ ചെറുപ്പക്കാരൻ വെറും 30 വയസ്സിനിടെയാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. കഠിനാധ്വാനവും നിശ്ചയ ദാർഢ്യവുമാണ് ഈ മിടുക്ക​​െൻറ മികവിന് പിന്നിൽ. മനിലി​​െൻറ ഏക സഹോദരനായ മനീഷ് സി.മോഹൻ നീന്തൽ പരിശീലകനാണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:great scholarmanil t mohan
News Summary - Great Scholar
Next Story