യു.എസ് യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ ഒരുകോടിയുടെ സ്കോളർഷിപ്പ് നേടി ഹൈദരാബാദ് വിദ്യാർഥി
text_fieldsയു.എസിലെ കേസ് വെസ്റ്റേൺ റിസർവ് യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനം നടത്താൻ 1.3 കോടി രൂപയുടെ സ്കോളർഷിപ്പ് നേടിയിരിക്കയാണ് ഹൈദരാബാദിലെ വേദാന്ത് അനന്ത്വാദ്. ഇവിടെ ന്യൂറോ സയൻസ് ആൻഡ് സൈക്കോളജിയിൽ അണ്ടർഗ്രാജ്വേറ്റ് പഠനത്തിനാണ് വേദാന്തിന് പ്രവേശനം ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 നൊബേൽ ജേതാക്കളെ സംഭാവന ചെയ്ത യൂനിവേഴ്സിറ്റിയാണ് കേസ് വെസ്റ്റേൺ റിസർവ് യൂനിവേഴ്സിറ്റി. കാലാവസ്ഥ സംബന്ധമായ മത്സരത്തിൽ വിജയിയായതോടെയാണ് 18 കാരനായ വേദാന്തിന് ഇത്രയും തുകയുടെ സ്കോളർഷിപ്പ് ലഭിച്ചത്. കലാവസ്ഥ സംബന്ധിച്ച തന്റെ ആശയങ്ങൾ യുനെസ്കോ ജൂറിയുമായി പങ്കുവെക്കാൻ പാരീസിലേക്ക് പോകാൻ ഒരുങ്ങുകയാണ് വേദാന്ത്. ഭാവിയിൽ സർജനാകാനാണ് ഈ മിടുക്കന് ആഗ്രഹം.
വിദേശത്ത് പഠനം നടത്തണമെന്നത് വേദാന്തിന് എട്ടാംക്ലാസ് മുതലുള്ള മോഹമാണ്. ബയോളജിയായിരുന്നു ഇഷ്ടവിഷയം. 10ാം ക്ലാസ് കഴിഞ്ഞതോടെ കോവിഡ് മഹാമാരിയെത്തി. അപ്പോഴാണ് ഡെക്സ്റ്ററിറ്റി ഗ്ലോബലിനെ കുറിച്ച് പറയുന്നത്. 16ാം വയസിൽ വേദാന്ത് മൂന്നു മാസത്തെ കരിയർ ഡെവലപ്മെന്റ് കോഴ്സിനു ചേർന്നു. അപ്പോഴേക്കും വിദേശത്ത് പഠിക്കാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഏതു കോളജിൽ ചേരണമെന്നത് സംശയമായിരുന്നു. കരിയർ ഡെവലപ്മെന്റ് ക്ലാസിലൂടെ വേദാന്തിന് കോഴ്സുകൾ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ ആത്മവിശ്വാസം ലഭിച്ചു. കാലാവസ്ഥ സംബന്ധിയായ മത്സരത്തോടെയാണ് കോഴ്സ് അവസാനിച്ചത്. വിദ്യാർഥികൾ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാകണമെന്നാണ് വേദാന്തിന്റെ ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.