വിജയത്തിലേക്ക് കുറുക്കുവഴികളില്ല
text_fieldsആദ്യ ശ്രമമൊന്ന് പാളിയെങ്കിലും ഇക്കുറി അഖിലേന്ത്യതലത്തിൽ 28ാം റാങ്കിെൻറ മൊഞ്ചുള്ള വിജയം നേടാൻ ഹംന മറിയത്തിനായത് പഴുതടച്ചുള്ള പഠനമാണ്. ഡോക്ടർ ദമ്പതികളുടെ മൂത്തമകൾ സ്റ്റെതസ്കോപ്പണിയുമെന്നായിരുന്നു പലരും കരുതിയത്. ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ രാംജാസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒാണേഴ്സ് ഡിഗ്രി, ഇംഗ്ലീഷ് സാഹിത്യത്തിൽതന്നെ പി.ജിയും കൂടെ നെറ്റും ജെ.ആർ.എഫും കരസ്ഥമാക്കിയാണ് ഹംന ഡൽഹിയിൽ നിന്ന് കോഴിക്കോേട്ടക്ക് തിരികെയെത്തിയത്. തുടർന്ന് ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിക്ക് കയറി. അതിനിടയിലാണ് സിവിൽ സർവിസിന് തയാറെടുക്കുന്നത്. െഎ.എഫ്.എസാണ് ആഗ്രഹം.
ആര്‍ക്കും കൈയത്തെിപ്പിടിക്കാം
കൃത്യമായ പരിശീലനവും അടങ്ങാത്ത അഭിനിവേശവും ഉണ്ടെങ്കിൽ ഏതൊരാൾക്കും ൈകയെത്തിപ്പിടിക്കാവുന്ന മേഖലയാണ് സിവിൽ സർവീസ്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നോർക്കണം. ആദ്യശ്രമത്തിൽ പരാജയപ്പെട്ടാലും വീണ്ടും പൊരുതാനുള്ള ഉൗർജം കരുതിവെക്കണം. പലർക്കും ഇല്ലാതെപോകുന്നത് ഇതാണ്.
കൃത്യമായ പരിശീലനം
ഡിഗ്രിക്ക് ഇംഗ്ലീഷ് സാഹിത്യം മുഖ്യവിഷയമായി തെരഞ്ഞെടുക്കാനുള്ള കാരണം ചെറുപ്പം തൊേട്ട ഇംഗ്ലീഷിനോടുള്ള താൽപര്യമാണ്. സിവിൽ സർവിസിനും ഇംഗ്ലീഷ് തന്നെയായിരുന്നു െഎച്ഛിക വിഷയം. സിവിൽ സർവിസ് പരീക്ഷ മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും എഴുതാൻ സാധിക്കുമെന്നോർക്കണം. ഒരുപാട് സമയം വാരിവലിച്ച് പഠിക്കുന്നതിലുപരി സമയം ക്രമീകരിച്ചുള്ള പഠനമാണ് ആവശ്യം. പ്രിലിമിനറി പരീക്ഷസമയത്ത് അഞ്ചു മുതൽ ആറു മണിക്കൂർ വരെയാണ് പഠനമെങ്കിൽ മെയിൻ എക്സാം സമയത്ത് എട്ടു മുതൽ ഒമ്പതു മണിക്കൂർ വരെ പഠിച്ചിരുന്നു. സിവിൽ സർവിസ് അക്കാദമി ഉൾെപ്പടെയുള്ള സ്ഥാപനങ്ങളിലായിരുന്നു പരിശീലനം.
ഇന്റര്‍വ്യൂ
നമ്മളുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, യുക്തി എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്ന ബോർഡാണ് നമുക്ക് മുന്നിലുണ്ടാവുക. സ്പെഷലൈസേഷൻ, പ്രാദേശിക സംഭവങ്ങൾ, കറൻറ് അഫയേഴ്സ് എന്നിവയിൽനിന്നെല്ലാം ആഴത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അധ്യാപികയായി ജോലിചെയ്ത പരിചയം ഇൻറർവ്യൂവിൽ ശരിക്കും സഹായിച്ചു. ഫോറിൻ സർവിസാണ് താൽപര്യം എന്നതുകൊണ്ടുതന്നെ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും അന്താരാഷ്ട്ര സംഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങളുണ്ടായിരുന്നു.
എന്തുകൊണ്ട് ഐ.എഫ്.എസ്?
ചെറുപ്രായത്തിലേ അന്താരാഷ്ട്ര സംഭവങ്ങൾ നന്നായി ശ്രദ്ധിക്കാറുണ്ട്. ഇന്ന് നമ്മുടെ ജീവിതത്തിൽ നടക്കുന്ന സൂക്ഷ്മകാര്യങ്ങൾ പോലും ലോകവ്യാപകമായി നടക്കുന്ന സംഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിെൻറ നയതന്ത്രങ്ങളിലും അന്താരാഷ്ട്ര ഇടപെടലുകളിലും ഭാഗമാവുക എന്നതിലുപരി ഒരു പൗരക്ക് എന്തു ഭാഗ്യമാണ് പ്രതീക്ഷിക്കാനാവുക?
കുടുംബം
ഉപ്പ ഡോ. അഷ്റഫ് കോഴിക്കോട് മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മേധാവിയാണ്. ഉമ്മ ഡോ. ജൗഹറ കോഴിക്കോട് മെഡിക്കൽ കോളജിൽതന്നെ ഫിസിയോളജി വിഭാഗത്തിൽ ജോലിചെയ്യുന്നു. വിദ്യാർഥിയായ ജസീം, അമൽ എന്നിവർ സഹോദരങ്ങളാണ്.
തയാറാക്കിയത്: പി. സഫ്വാന് റാഷിദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.