കാലിയായ ഫ്രിഡ്ജ് ഒരാളുടെ തലവര മാറ്റിയ കഥ
text_fieldsകഠിനാധ്വാനവും സ്ഥിരോൽസാഹവുമുണ്ടെങ്കിൽ പ്രതിബന്ധങ്ങളെ ചെറുത്തു തോൽപിക്കാൻ സാധിക്കും. ആ രീതിയിൽ വിജയം വരെ പോരാടിയ ഒരാളുടെ ജീവിതത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. യു.എസിലെ ജനപ്രിയ ഗ്രോസറി ഡെലിവറി ആപ്പായ ഇൻസ്റ്റകാർട്ടിന്റെ സ്ഥാപകനായ അപൂർവ മേത്ത എന്ന ഇന്ത്യക്കാരനെ കുറിച്ച്. സ്റ്റോക്ക് അനാലിസിസിന്റെ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റകാർട്ടിന്റെ ഇന്നത്തെ മൂല്യം 10.26 ബില്യൺ ഡോളറാണ്(ഏകദേശം 85,158 രൂപ).2021ലാണ് കമ്പനിയുടെ മൂല്യം ഏറ്റവും കുതിച്ചുയർന്നത്, 39 ബില്യൺ ഡോളർ.
ഇന്ത്യക്കാരനായ മേത്ത കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ നിന്നാണ് എൻജിനീയറിങ് ബിരുദം നേടിയത്. പഠന ശേഷം ആമസോണിൽ സപ്ലൈ എൻജിനീയറായി ജോലി നോക്കി. രണ്ടുവർഷം അവിടെ കഴിഞ്ഞു.
അതിനു ശേഷം സംരംഭകനാകണമെന്ന ലക്ഷ്യത്തോടെ അവിടം വിട്ടു. രണ്ടുവർഷത്തിനുള്ളിൽ 20 ഓളം സംരംഭങ്ങൾ മേത്ത തുടങ്ങി. ഒന്നിലും രാശിയുണ്ടായില്ല. ഗെയിമിങ് കമ്പനികൾക്കായി പരസ്യ പ്ലാറ്റ്ഫോം തുടങ്ങുന്നത് മുതൽ അഭിഭാഷകർക്കായി സോഷ്യൽ നെറ്റ്‍വർക്ക് സൃഷ്ടിക്കുന്നത് വരെ ഇതിൽ പെടുന്നു.
ഈ കാലത്തൊക്കെ ഒരു കാര്യം മേത്തയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഫ്രിഡ്ജിൽ കാര്യമയൊന്നും വെക്കാനുണ്ടായിരുന്നില്ല. ഓൺലൈൻ ഷോപ്പിങ് വളർന്നെങ്കിലും അത് പലചരക്ക് ഡെലിവറി ആയിട്ടുണ്ടായിരുന്നില്ല. ആ സാധ്യത എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ എന്നദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് ഇൻസ്റ്റകാർട്ട് തുടങ്ങുന്നത്.
ഉബർ വഴിയായിരുന്നു ആദ്യ നാളുകളിൽ കച്ചവടം. കടകളിൽ പോയി സാധനം വാങ്ങാൻ സമയമില്ലാത്ത ആളുകൾ ഇൻസ്റ്റകാർട്ട് ഏറ്റെടുത്തതായി മേത്ത മനസിലാക്കി. കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ ഡെലിവറികൾ നടന്നത്. ഫണ്ടിനായി ഓഹരി വിപണിയിലേക്ക് നീങ്ങി. 2022 സെപ്റ്റംബറിൽ ഇൻസ്റ്റകാർട്ട് ഓഹരി വില 30 ഡോളറായി നിശ്ചയിച്ചു. അങ്ങനെ 660 ദശലക്ഷം ഡോളർ സമാഹരിക്കാൻ സാധിച്ചു.
ഇൻസ്റ്റകാർട്ടിനെ വലിയൊരു സ്ഥാനത്ത് എത്തിച്ച ശേഷം മേത്ത അതിന്റെ ചുമതല നിലവിലെ സി.ഇ.ഒ ഫിഡ്ജി സിമോക്ക് കൈമാറി. 2022ലായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.