കണ്ണൂർ സർവകലാശാലക്ക് അന്തർദേശീയ അംഗീകാരം
text_fieldsമാനന്തവാടി: കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിന് അന്തർ ദേശീയ അംഗീകാരം.
ദേശാടനപ്പക്ഷികൾ വിരുന്നിനെത്തുന്ന ലോകത്തിലെ മുഴുവൻ കടൽത്തീരങ്ങളിലേയും പ്രശ്നങ്ങളെ സ്വാധീനിക്കാവുന്ന പഠനം എൽ സേവിയർ പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ 'ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷൻ' എന്ന അന്തർദേശീയ ശാസ്ത്ര ജേണലിെൻറ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് എന്ന സംരക്ഷിത മേഖലയിൽ ലോകത്തിെൻറ പലഭാഗത്തുനിന്നും വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളിൽ 15 ഇനങ്ങളിലാണ് ഇവർ പഠനം നടത്തിയത്.
കണ്ണൂരിന് പുറമെ മറ്റ് നാല് സർവകലാശാലകളിലെ ഗവേഷകരും ചേർന്ന് പത്ത് വർഷത്തിലേറെ ഇവയുടെ എണ്ണത്തിൽ വരുന്ന ഗണ്യമായ കുറവും അതിെൻറ ശാസ്ത്രീയ കാരണങ്ങളുമാണ് പഠനവിധേയമാക്കിയത്. അന്തരീക്ഷ ഊഷ്മാവ്, ഈർപ്പത്തിെൻറ അളവ്, വെള്ളത്തിലെ ഉപ്പിെൻറ അളവിൽ വരുന്ന മാറ്റം, ഓരോ ഇനം പക്ഷിയും ആഹാരത്തിനായി ആശ്രയിക്കുന്ന ഇരകളുടെ ലഭ്യതയിൽ വരുന്ന വ്യതിയാനം തുടങ്ങിയ അനേകം ഘടകങ്ങളെയാണ് 13 വർഷത്തോളം നീണ്ട പഠനത്തിന് വിധേയമാക്കിയത്.
സൗദി അറേബ്യയിലെ കിങ് ഫഹദ് സർവകലാശാലയിലെ അധ്യാപകനുമായ ഡോ. ആരിഫ്, ജന്തുശാസ്ത്ര പഠന വിഭാഗം തലവൻ പ്രഫ. പി.കെ. പ്രസാദൻ, തുനീഷ്യൻ സർവകലാശാലയിലെ പ്രഫ. അയി മൻ നെഫ്ള, യു.എ.ഇ സർവകലാശാലയിലെ പ്രഫ. സാബിർ മുസാഫിർ, കോഴിക്കോട് സർവകലാശാലയിലെ പ്രൊ. വൈസ് ചാൻസലർ കെ.എം. നാസർ, ഗവേഷക വിദ്യാർഥിനി ടി.ആർ. ആതിര എന്നിവരാണ് ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.