ജെ.ഇ.ഇ മെയിൻ: 14 പേർക്ക് മുഴുവൻ സ്കോർ; കേരളത്തിൽ അക്ഷയ് ബിജു ഒന്നാമൻ
text_fieldsന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ പരീക്ഷയിൽ 99.99605 ശതമാനം മാർക്ക് നേടി ബി.എൻ. അക്ഷയ് ബിജു കേരളത്തിൽ ഒന്നാമതെത്തി. കോഴിക്കോട് കാക്കൂർ സുധിൻ വീട്ടിൽ ട്രഷറിയിൽ ജൂനിയർ സൂപ്രണ്ടായ എൻ. ബിജുവിന്റെയും ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസറായ സി.കെ. നിഷയുടെയും മകനാണ്.
12.58 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ 14 പേർക്ക് മുഴുവൻ സ്കോർ ലഭിച്ചു. ടോപ്പർമാരിൽ അഞ്ചുപേർ രാജസ്ഥാനിൽ നിന്നുള്ളവരാണ്. കേരളത്തിൽനിന്ന് ആർക്കും മുഴുവൻ മാർക്കില്ല.
jeemain.nta.nic.in, cnr.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാണ്. ജനുവരി 22 മുതൽ 30 വരെയാണ് ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ പരീക്ഷ നടന്നത്. ഇന്ത്യക്ക് പുറത്തെ 15 നഗരങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു.
കഴിഞ്ഞദിവസം എൻ.ടി.എ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോൾ ആശയക്കുഴപ്പമുണ്ടാക്കിയ 12 ചോദ്യങ്ങൾ ഒഴിവാക്കി. ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള പേപ്പർ ഒന്ന് ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ബി.ആർക്ക്/ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പേപ്പർ രണ്ട് ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.