ജെ.ഇ.ഇ മെയിൻ ആർക്കിടെക്ചർ, പ്ലാനിങ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു
text_fieldsകോട്ടയം: ഈ വർഷം എൻ.ടി.എ നടത്തിയ ജെ.ഇ.ഇ മെയിൻ സെക്ഷൻ വൺ ആർക്കിെടക്ചർ, ബി പ്ലാനിങ് പരീക്ഷയിൽ ആർക്കിടെക്ചറിന് കാസർകോട് സ്വദേശിയായ പി. ആതിര കേരളത്തിൽ ഒന്നാമതെത്തി. 99.9692850 ശതമാനം സ്കോറോടെയാണ് ആതിര ഈ നേട്ടം കൈവരിച്ചത്. പടന്നക്കാട് കണ്ണൻസ് വീട്ടിൽ പ്രഭാകരെൻറയും സ്മിതയുടെയും മകളാണ് ആതിര. ഏറ്റുമാനൂർ എസ്.എഫ്.എസ് പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ്.
മലപ്പുറം കോട്ടയ്ക്കൽ സ്വദേശി നിപുൺ നായരാണ് ബി. പ്ലാനിങ്ങിന് കേരളത്തിൽ ഒന്നാംസ്ഥാനം. കോട്ടയ്ക്കൽ സ്വദേശികളായ ഡോ. അജയകുമാറിെൻറയും ഡോ. ഷീജ യുടെയും മകനായ നിപുൺ പാലായിലെ ചാവറ സി.എം.ഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ഇരുവരും പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി പാലാ ബ്രില്ല്യൻറ് സ്റ്റഡി സെൻററിൽ പരിശീലനം നേടിവരുകയാണ്.
ബി.ആർക്ക് പരീക്ഷയിൽ ബ്രില്ല്യൻറിലെ എം.എസ്. ആഗ്നൽ, നിപുൺ നായർ, ജേക്കബ് ഉമ്മൻ ഫിലിപ്, എസ്.എസ്. ഗോപിചന്ദ്, റിച്ച ബിനു ജോസ്, ലോക്നാഥ് എസ്.അഫ്റാസ് അഹമ്മദ്, പി. നന്ദന, അഹമ്മദ് താഹ ഹുസൈൻ, പ്രണവ് അജിത്, സന സി.മുഹമ്മദ്, എം.സി. വൃന്ദ എന്നിവർ 99 ശതമാനം സ്കോറിനുമുകളിൽ നേടി. ബി പ്ലാനിങ് പരീക്ഷയിൽ അഫ്റാസ് അഹമ്മദ്, പ്രണവ് അജിത്, എസ്.എസ്. ഗോപിന്ദ് , ജേക്കബ് ഉമ്മൻ ഫിലിപ്, റിച്ച ബിനു ജോസ്, പി. അഞ്ജന, സാന്ദ്ര അക്കാമ്മ ജോർജ്, സക്കറിയ പ്രകാശ്, കെ.എഫ്. ഷാഹുൽ ഹമീദ്, കെ. ശ്രീനാഥ്, നന്ദന പി, അഹമ്മദ് താഹ ഹുസൈൻ, നമ്രത നന്ദഗോപാൽ, സിദ്ധാർഥ് എൻ, തഹസീൻ ഷമിം എന്നിവരെയും 99 ശതമാനം സ്കോറിനുമുകളിൽ എത്തിക്കാൻ പാലാ ബ്രില്ല്യൻറ് സ്റ്റഡി സെൻററിന് സാധിച്ചു. ആർക്കിെടക്ചറിലും പ്ലാനിങ്ങിലും അഭിരുചിയുള്ള വിദ്യാർഥികളെ എൻ.ഐ.ടികളിലും സ്കൂൾ ഓഫ് ആർക്കിെടക്ചർ ആൻറ് പ്ലാനിങ്ങുകളിലും പ്രവേശനം നേടാൻ പ്രാപ്തമാക്കുന്ന പരീക്ഷയാണിത്.
ഉന്നതവിജയം കരസ്ഥാമാക്കിയവരെ ബ്രില്ല്യൻറ് ഡയറക്ടർമാരും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.