ജിഷ എലിസബത്തിന് ഗോയങ്ക പുരസ്കാരം
text_fieldsന്യൂഡൽഹി: ജിഷ എലിസബത്തിന് രാംനാഥ് ഗോയങ്ക എക്സലൻസ് പുരസ്കാരം. ‘മാധ്യമം’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടിനാണ് പുരസ്കാരം. മാധ്യമം മുൻ സീനിയർ സബ് എഡിറ്ററായ ജിഷ എലിസബത്ത് ഉൾപ്പെടെ 20 പേർക്ക് 2023ലെ പുരസ്കാരം ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറൈശി, ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസലർ പ്രഫ. സി. രാജ് കുമാർ തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജിഷ എലിസബത്ത് തൃശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. ഭർത്താവ്: ജോൺ ആളൂർ. മകൾ: ഇതൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.