കെ. സിദ്ധാർഥ് കൃഷ്ണ ദേശീയ ബാലശാസ്ത്ര പ്രതിഭ
text_fieldsകൂറ്റനാട്: പി.ടി.ബി സ്മാരക ദേശീയ ബാലശാസ്ത്ര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ബാലശാസ്ത്ര ദേശീയ പ്രതിഭയായി ചാലിശ്ശേരി സ്വദേശി കെ. സിദ്ധാർഥ് കൃഷ്ണയെ തെരഞ്ഞെടുത്തു.
പൊതുവിദ്യഭ്യാസ വകുപ്പ്, സോഷ്യൽ ആക്ഷൻ ഗ്രൂപ്, മലയാളം മിഷൻ, പി.ടി.ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ എഴുത്തുകാരനായ പി.ടി. ഭാസ്കര പണിക്കരുടെ സ്മാരണാർഥമാണ് ദേശീയ ബാലശാസ്ത്രോത്സവം പരിപാടി സംഘടിപ്പിച്ചത്.
ഓൺലൈൻ വഴി മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. 'മഹാമാരിയും മാനവികതയും' വിഷയത്തിൽ അമ്പതിലധികം പേജുകളിലായി തയാറാക്കിയ പ്രോജക്ട്, പ്രസംഗം, ക്വിസ് എന്നിവയിൽ മികച്ച പോയൻറ് നേടിയാണ് സിദ്ധാർഥ് ഹൈസ്കൂൾ വിഭാഗത്തിൽ ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
പള്ളിപ്പുറം പരുതൂർ എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചാലിശ്ശേരി മെയിൻ റോഡ് കോടങ്ങാട്ടിൽ വീട്ടിൽ പരുതൂർ എച്ച്.എസ്.എസ് അധ്യാപകൻ ജയരാജിെൻറയും തൃശൂർ ഗവ. മോഡൽ ഗേൾസ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക രേഖയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.