ചുവർ ചിത്രകലയിൽ ശ്രദ്ധനേടി മാധവ്
text_fieldsകാലടി: മോസ്കോയില്‍ നടന്ന ഇന്ത്യ- റഷ്യ അന്താരാഷ്ട്ര സിമ്പോസിയത്തില്‍ പ്രകൃതി വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുളള ചുവര്‍ചിത്രകലയുടെ മനോഹാരിത കോറിയിട്ട് ചിത്രകാരനായ മാധവ് എസ്. തുരുത്തിൽ ശ്രദ്ധ നേടി. റഷ്യന്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഇന്വന്റിങ് ഫ്യൂച്ചര്‍ സിമ്പോസിയത്തിലാണ് കാലടി കൈപ്പട്ടൂര്‍ സ്വദേശിയായ മാധവ് പങ്കാളിയായത്.
മുംബൈയിലെ ജെ.ജെ. സ്കൂള്‍ ഓഫ് ആർട്സിലെ എം.എഫ്.എ വിദ്യാര്‍ഥിയാണ്. ഇന്ത്യയില്‍ നിന്ന് ചിത്രകാരന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം സ്ഥാനം നേടിയാണ് സിമ്പോസിയത്തില്‍ പങ്കെടുത്തത്.
സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് കേരളീയ ചുവര്‍ചിത്രകലയില്‍ ബി.എഫ്.എ കഴിഞ്ഞ ശേഷമാണ് മുംബൈയില്‍ പഠനത്തിന് ചേര്‍ന്നത്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചുവര് ചിത്രകലാവിഭാഗം മേധാവി ഡോ. സാജു തുരുത്തിലിന്റെയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഡോ. സീനയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.