'ഓഷ്യന്‍സ് 2022' കോൺഫറന്‍സിൽ മലപ്പുറം സ്വദേശിനിയും
text_fieldsമലപ്പുറം: അമേരിക്കയിലെ ഹാംപ്റ്റണ്‍ റോഡ് വിര്‍ജിന ബീച്ചില്‍ നടക്കുന്ന 'ഓഷ്യന്‍സ് 2022' കോൺഫറൻസിൽ മലപ്പുറം സ്വദേശിനിയും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ എടപ്പറ്റ പാതിരിക്കോട് സ്വദേശി ശബ്ന ഹസന് ഭൂഗര്‍ഭജലത്തെക്കുറിച്ച് വിഷയാവതരണം നടത്തും. ലോകത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനമാണിത്.
പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പൂര്‍വവിദ്യാർഥിയും ആസ്ട്രേലിയയിലെ പെര്‍ത്തിലെ എഡിത് കോവന് സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സില് ബിരുദാനന്തര ബിരുദവും നേടിയ ശബ്ന കര്ട്ടിന് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ അണ്ടര്‍ വാട്ടര്‍ കമ്യൂണിക്കേഷനില്‍ പി.എച്ച്ഡി ചെയ്യുകയാണ്. തെങ്ങുംതൊടി ഹസന്- സുബൈദ താമരത്ത് എന്നിവരുടെ മകളാണ്. ഭര്‍ത്താവ് കീഴാറ്റൂര്‍ സ്വദേശി റഫീഖ് മുതിരകുളത്തില്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.