സിവിൽ സർവിസ് മാളവികക്ക് വിവാഹ സമ്മാനം
text_fieldsസിവിൽ സർവിസിൽ 118 ാമത്തെ റാങ്ക് നേട്ടം മാളവിക ജി. നായർക്ക് വിവാഹസമ്മാനം. ചെങ്ങന്നൂർ ചൂനാട്ട് മഞ്ജീരത്തിൽ ഡോ. നന്ദഗോപെൻറ ഭാര്യയായ മാളവിക, കേരള ഫിനാഷ്യൽ കോർപറേഷൻ റിട്ട. ഡി.ജി.എം മുത്തൂർ ഗോവിന്ദനിവാസിൽ പി.ജി. അജിത് കുമാറിെൻറയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മി യുടെയും മകളാണ്. കഴിഞ്ഞ ജൂലൈ 12നായിരുന്നു വിവാഹം.
ഐ.സി.എസ്.ഇയിൽ ഒന്നാം റാങ്ക് നേടിയ മാളവിക കുറ്റപ്പുഴ മാർത്തോമ െറസിഡൻറ്സ് സ്കൂളിലാണ് പത്തുവരെ പഠിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി സെൻറ് അന്തോണീസ് പബ്ലിക് സ്കൂളിൽ പ്ലസ് ടുവിന് ശേഷം എൻട്രൻസ് കോച്ചിങ് നടത്തി.
എൻട്രൻസ് ലഭിച്ചതോടെ കെമിക്കൽ എൻജിനീയറിങ്ങിലും ബിരുദം സ്വന്തമാക്കി. ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനം നടത്തിയെങ്കിലും സിവിൽ സർവിസ് മോഹം ഉപേക്ഷിച്ചില്ല.
മൂന്നാമത്തെ പരിശ്രമത്തിലൂടെ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടി ആഗ്രഹം സഫലമാക്കി. ഇംഗ്ലീഷ് നോവലുകളൊക്കെ ഇഷ്ടപ്പെടുന്ന മാളവിക ഭരതനാട്യവും പഠിച്ചിട്ടുണ്ട്. സഹോദരി മൈത്രേയി എം.ബി.ബി.എസ് മൂന്നാംവർഷ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.