Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightമൂന്നാം അവസരത്തിൽ​...

മൂന്നാം അവസരത്തിൽ​ സ്വപ്നനേട്ടം; സിവിൽ സർവിസിൽ കോട്ടയത്തിന് അഭിമാനമായി മഞ്ജുഷ

text_fields
bookmark_border
manjusha
cancel
camera_alt

മഞ്ജുഷക്ക് മാതാപിതാക്കൾ മധുരം നൽകി സന്തോഷം പങ്കിടുന്നു 

കോട്ടയം: സിവിൽ സർവിസ്​ പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി മഞ്ജുഷ. പാലാ രാമപുരം സ്വദേശിനി മഞ്ജുഷ ബി. ജോർജാണ്​ 195-ാം റാങ്ക്​ നേടി​ ജില്ലക്ക്​ അഭിമാനമായത്​. എം.എസ്​.സി സ്റ്റാറ്റിറ്റിക്സ് ബിരുദധാരിയായ ​മഞ്ജുഷ നാലുവർഷത്തെ പരിശ്രമത്തിനൊടുവിൽ മൂന്നാമത്തെ അവസരത്തിലാണ്​ സ്വപ്നനേട്ടം കൈവരിച്ചത്​. കഴിഞ്ഞതവണ മൂന്നാംഘട്ടം വരെ എത്തിയിരുന്നു. സ്റ്റാറ്റിറ്റിക്സ്, പബ്ലിക്​ പോളിസി എന്നിവയായിരുന്നു അഭിമുഖത്തിൽ പ്രധാനമായും നേരിട്ടത്​. റാങ്ക്​ ലിസ്റ്റിൽ വരണമെന്ന്​ ആഗ്രഹം ഉണ്ടായിരുന്നെന്ന്​ മഞ്ജുഷ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

രണ്ടുതവണ ലക്ഷ്യംകാണാതെ വന്നപ്പോൾ തളർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ പോരാടിയാണ്​ മൂന്നാം തവണ റാങ്കുനേട്ടം കരസ്ഥമാക്കിയത്​. 2020ലാണ്​ സിവിൽ സർവിസിന്​ വേണ്ടിയുള്ള ഒരുക്കം തുടങ്ങിയത്​. തുടക്കത്തിൽ ചിട്ടയായ പഠനത്തിലൂടെയും ഇ-നോട്​സ്​ ശേഖരിച്ചും​ പത്രങ്ങളിലൂടെയുമാണ്​ സിവിൽ സർവിസിന്​ വേണ്ടിയുള്ള ഒരുക്കം തുടങ്ങിയത്​. പിന്നീട്​ പാലായിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ടുകളിലായി കഠിനപരിശ്രമം നടത്തി.

പിതാവ്​ ജി. ബാബുരാജൻ കോട്ടയത്ത്​ നിന്ന് ​ഐ.ബി വിഭാഗം ഡിവൈ.എസ്​.പി ആയാണ്​ വിരമിച്ചത്​. അമ്മ ലൗലി ബാബുരാജൻ കൂത്താട്ടുകുളം മേരിഗിരി പബ്ലിക്​ സ്കൂളിൽ ബയോളജി അധ്യാപികയാണ്​. സഹോദരി അനുപമ എറണാകുളത്ത്​ ക്യാറ്റ്​ പരിശീലനത്തിലാണ്​.

കൊച്ചിൻ യൂനിവേഴ്​സിറ്റിയിൽ നിന്നുമാണ് എം.എസ്​.സി സ്റ്റാറ്റിറ്റിക്സ് പൂർത്തിയാക്കിയത്. അമ്മ ലൗലി ബാബുരാജൻ ടീച്ചറായിരുന്ന കൂത്താട്ടുകുളം മേരിഗിരി പബ്ലിക്​ സ്കൂളിലായിരുന്നു സ്കൂൾ പഠനം. ബാംഗ്ലൂർ മൗണ്ട്​ കാർമൽ കോ​ളജിൽ നിന്നും ഇ.എം.എസ്​ ബിരുദം നേടി.

പല മേഖലകളിലും വളരെ ആഴത്തിൽ പ്രവർത്തിക്കാം എന്നതാണ്​ സിവിൽ സർവിസിലേക്ക്​ മഞ്ജുഷയെ ആകർഷിച്ചത്​. പ്രളയകാലത്തും മറ്റും സിവിൽ സർവിസ്​ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ ഈ മേഖലയിലേക്ക്​ അടുപ്പിച്ചെന്നും മഞ്ജുഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil service examManjusha B George
News Summary - Manjusha made Kottayam proud in civil service exam
Next Story