ജെ.ഇ.ഇ ടോപ്പറെ ജോലിക്കെടുത്ത യു.എസ് കമ്പനി സി.ഇ.ഒയുടെ ഒരു ദിവസത്തെ ശമ്പളം 72 ലക്ഷം രൂപ
text_fieldsഐ.ഐ.ടികളിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവരിൽ ഭൂരിഭാഗത്തിനും വൻകിട കമ്പനികളിൽ ജോലി ലഭിക്കും. വലിയ കമ്പനികളിലെ ശമ്പള പാക്കേജ് തന്നെയാണ് പലരെയും ഐ.ഐ.ടികളിൽ പഠിപ്പിക്കാൻ പ്രേരിപ്പിക്കുന്നതും. എന്നാൽ ജെ.ഇ.ഇ എന്ന കടമ്പ കടന്നുവേണം ഐ.ഐ.ടികളിൽ പ്രവേശനം നേടാൻ. ജെ.ഇ.ഇ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സത്‍വത് ജഗ്‍വാനിക്ക് ബോംബെ ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. എന്നാൽ രണ്ടുവർഷം കൊണ്ട് ബോംബെ ഐ.ഐ.ടി വിട്ട ജഗ്‍വാനി മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടി. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഉൽസാഹവും കണ്ടറിഞ്ഞ ഒരാൾ തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു. ഐ.ഐ.ടി ബിരുദധാരി കൂടിയായ ആ വ്യക്തിയുടെ പേരാണ് അനിരുദ്ധ ദേവ്ഗൺ.
ഇന്ത്യക്കാരനായ അനിരുദ്ധ് കംപ്യൂട്ടർ ജീനിയസും കാഡെൻസ് ഡിസൈൻ സിസ്റ്റം എന്ന കമ്പനിയുടെ സി.ഇ.ഒയുമാണ്. ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ, ഫിസിക്കൽ ഡിസൈൻ, സൈൻഓഫ്, സ്റ്റാറ്റിസ്റ്റിക്കൽ ഡിസൈൻ, ഒപ്റ്റിമൈസേഷൻ എന്നീ മേഖലകളിൽ ഈ അതുല്യ പ്രതിഭ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്.
ഡൽഹിയിലാണ് അനിരുദ്ധ് ജനിച്ചത്. ഡൽഹി പബ്ലിക് സ്കൂളിൽ പഠിച്ച അനിരുദ്ധ് ഡൽഹി ഐ.ഐ.ടിയിൽ നിന്നാണ് ബിരുദം നേടിയത്. ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ഉപരിപഠനത്തിനും പിഎച്ച്.ഡി ചെയ്യുന്നതിനുമായി അനിരുദ്ധ് യു.എസിലേക്ക് പോയി. കാഡെൻസ് ഡിസൈൻ സിസ്റ്റം എന്ന കമ്പനിയിൽ ചേരുന്നതിന് മുമ്പ് അനിരുദ്ധ് മറ്റൊരു കമ്പനിയിൽ ജോലി നോക്കിയിരുന്നു. 2021ലാണ് കാഡെൻസ് ഡിസൈൻ സിസ്റ്റത്തിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത്. അന്ന് 725,000 ഡോളറായിരുന്നു ശമ്പളം. ശമ്പളത്തിന്റെ 125ശതമാനം ബോണസും ലഭിക്കും. മാധ്യമ റിപ്പോർട്ടനുസരിച്ച് കാഡെൻസിന്റെ പ്രസിഡന്റും സി.ഇ.ഒയുമെന്ന നിലയിൽ അദ്ദേഹത്തിന്റെ ശമ്പളം 2022ൽ 265 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.