വാരാന്ത്യങ്ങളിൽ മാത്രം പഠനം; പരാജയങ്ങളിൽ തളരാതെ സിവിൽ സർവീസ് സ്വന്തമാക്കി ദേവയാനി
text_fieldsയു.പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരുടെ വിജയ മന്ത്രങ്ങളും വ്യത്യസ്തമായിരിക്കും. വളരെ വ്യത്യസ്തമായ രീതിയിലൂടെ തയാറെടുപ്പ് നടത്തി ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയിൽ മികച്ച വിജയം കൊയ്ത ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഐ.ആർ.എസ് ഓഫിസറായ ദേവയാനി സിങ് ആണത്. ഹരിയാനക്കാരിയായ ദേവയാനിയുടെ വിജയവഴി അപൂർവതകൾ നിറഞ്ഞതാണ്. ആഴ്ചയിൽ രണ്ട് ദിവസമാണ് ദേവയാനി പഠനത്തിനായി മാറ്റിവെച്ചിരുന്നത്.
ചണ്ഡീഗഢിലെ സ്കൂളിലാണ് 12ാം ക്ലാസ് വരെ പഠിച്ചത്. 2014ൽ ഗോവയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങ് ബിരുദം നേടി. അതിനു ശേഷമാണ് യു.പി.എസ്.സിക്കായി ശ്രമം തുടങ്ങിയത്.
എന്നാൽ അത്ര എളുപ്പമായിരുന്നില്ല പരീക്ഷ വിജയിക്കുക എന്നത്. 2015, 2016, 2017 വർഷങ്ങളിൽ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. തുടർച്ചയായ പരാജയങ്ങളിൽ തളരാൻ ദേവയാനി തയാറായില്ല. കഠിനാധ്വാനം തുടർന്നു. ഒടുവിൽ 2018 ൽ വിജയം കൂടെ പോന്നു. അഖിലേന്ത്യ തലത്തിൽ 222 ആയിരുന്നു റാങ്ക്. കേന്ദ്ര ഓഡിറ്റ് വകുപ്പിലായിരുന്നു നിയമനം. 2019ൽ വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതി. ഇക്കുറി 11ാം റാങ്ക് സ്വന്തമാക്കി ഐ.ആർ.എസ് ഓഫിസറായി മാറി ദേവയാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.