സി.എ പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി; ഐ.എ.എസുകാരനാകാൻ മോഹിച്ചു -ഒടുവിൽ ചായ വിറ്റ് കോടീശ്വരനായ യുവാവിന്റെ കഥ
text_fieldsഭൂരിഭാഗം ഇന്ത്യക്കാരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ആവി പറക്കുന്ന ഒരു കപ്പ് ചായയിലാണ്. ചായപ്പൊടി വിൽപ്പനയിലൂടെയും ചായയുണ്ടാക്കിയും ജീവിതം കരുപ്പിടിപ്പിച്ചവർ നിരവധിയുണ്ട്. അങ്ങനെയുള്ള ഒരാളുടെ കഥയാണ് പറയാൻ പോകുന്നത്. ചായയും കടിയും വിറ്റ് കോടീശ്വരൻമാരായ അനുഭവ് ദുബെ, ആനന്ദ് നായക് എന്നീ രണ്ടു സുഹൃത്തുക്കളുടെ ജീവിതം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്.
അനുഭവിനെ കുറിച്ചാണ് പറയുന്നത്. വിജയത്തിലേക്കുള്ള എല്ലാ സൂത്രവാക്യങ്ങളും മാറ്റിയെഴുതുന്നതാണ് അദ്ദേഹത്തിന്റെ കഥ. ജീവിതത്തിൽ വിജയിക്കാൻ ഐ.എ.എസ് നേടണമെന്നും അല്ലെങ്കിൽ ഐ.ഐ.ടികളിലോ ഐ.ഐ.എമ്മുകളിലോ പഠിക്കണം എന്നുമൊക്കെയായിരുന്നു ഒരുകാലത്ത് അനുഭവിന്റെ ധാരണ. ഇപ്പോൾ ചായ വിറ്റ് അതൊന്നുമല്ല കാര്യമെന്ന് തെളിയിച്ചിരിക്കുകയാണ് അനുഭവ് ദുബെ. മൾട്ടിബില്യൺ ഡോളർ ആസ്ഥിയുള്ള ചായ കമ്പനിയാണ് ഇപ്പോൾ അനുഭവിന്റെത്.
മധ്യപ്രദേശിലെ രെവയാണ് അനുഭവ് ദുബെയുടെ സ്വദേശം. ബിസിനസുകാരനായിരുന്നു പിതാവ്. മകനെ ഇന്ത്യൻ എയർഫോഴ്സിലെ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. യു.പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കാനായി അദ്ദേഹം മകനെ ഡൽഹിയിലേക്ക് അയച്ചു. എന്നാൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനായിരുന്നു അനുഭവിന് താൽപര്യം. പരീക്ഷകളിൽ പരാജയം തുടർക്കഥയായരോടെ അതല്ല തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിൽ പിന്നെയാണ് സുഹൃത്തുമൊത്ത് ചായക്കമ്പനി തുടങ്ങിയത്.
2016ലാണ് യു.പി.എസ്.സി പരീക്ഷകൾക്ക് തയാറെടുക്കുന്നതിൽ നിന്ന് അനുഭവ് ദുബെ പിൻമാറിയത്. അതിനു ശേഷം ആനന്ദ് നായകുമായി ബിസിനസ് കരുപ്പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സാമ്പത്തികമായിരുന്നു രണ്ടുപേരുടെയും വഴിമുടക്കിയായി നിന്നത്. എന്നാൽ അതിൽ പകച്ചുനിൽക്കാതെ പെൺകുട്ടികളുടെ ഹോസ്റ്റലിനു സമീപം അവർ തങ്ങളുടെ ആദ്യ ചായക്കട തുടങ്ങി. സെക്കൻഡ് ഹാൻഡ് ഫർണിച്ചറുകളും മറ്റ് സാധനങ്ങളുമൊക്കെയാണ് കടയിലേക്ക് വാങ്ങിയത്. സുഹൃത്തുക്കളും കൈയയച്ച് സഹായം നൽകി. ചായക്കട ബിസിനസിന്റെ മറ്റ് കാര്യങ്ങളൊന്നും ഈ സുഹൃത്തുക്കൾക്ക് അറിയുമായിരുന്നില്ല. 'ചായ് സുട്ട ബാർ' എന്നായിരുന്നു കടയുടെ പേര്. നല്ലൊരു നെയിംബോർഡ് വെക്കാൻ പോലും പണമില്ലാതിരുന്നാൽ മരത്തടിയിൽ കൈകൊണ്ട് എഴുതിയാണ് ബോർഡ് തയാറാക്കിയത്. അത് എല്ലാവരെയും ഏറെ ആകർഷിച്ചു. കച്ചവടത്തിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ചായ സുട്ട ബാറിന് 195 ഇന്ത്യൻ നഗരങ്ങളിലായി 400 കേന്ദ്രങ്ങളുണ്ടായി. ദുബൈ, യു.കെ, കാനഡ, ഒമാൻ രാജ്യങ്ങളിലും കടക്ക് ബ്രാഞ്ചുകളുണ്ടായി. ഇപ്പോൾ അനുഭവ് ദുബെയുടെ ആസ്തി 10 കോടിയണ്. ഇവരുടെ ചായക്കമ്പനി പ്രതിവർഷം 150 കോടിയുടെ വിൽപനയാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.