സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 96.4 ശതമാനം വിജയം; ജെ.ഇ.ഇ കടമ്പ കടന്ന് ഐ.ഐ.ടിയിൽ പഠിച്ച് പിതാവിന്റെ വഴിയിലൂടെ മകനും
text_fieldsയു.പി.എസ്.സി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് ജെ.ഇ.ഇ. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ജെ.ഇ.ഇ കടമ്പ കടക്കാൻ കഠിനശ്രമം നടത്താറുള്ളത്. രാജ്യത്തെ ഐ.ഐ.ടികളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ(ജെ.ഇ.ഇ). നന്നായി പരിശ്രമിച്ച് ജെ.ഇ.ഇ പരീക്ഷയിൽ ഉന്നത വിജയം നേടി രാജ്യത്തെ പ്രമുഖ ഐ.ഐ.ടിയിൽ പഠനം നടത്തിയ പുൽകിത് കെജ്രിവാളിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ മകനാണ് പുൽകിത്.
പഠനകാര്യത്തിൽ അരവിന്ദ് കെജ്രിവാൾ തന്നെയായിരുന്നു പുൽകിതിന്റെ മാതൃക. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യൻ റെവന്യൂ സർവീസിലായിരുന്നു കെജ്രിവാൾ ജോലി ചെയ്തിരുന്നത്. ഐ.ഐ.ടിയിലായിരുന്നു കെജ്രിവാളിന്റെ പഠനം. ജെ.ഇ.ഇ, യു.പി.എസ്.സി പരീക്ഷകളിലെ വിജയം അദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലുകളാണ്. ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് 1989ൽ കെജ്രിവാൾ മെക്കാനിക്കൽ എൻജിനീയറിങ്ങിലാണ് ബിരുദം നേടിയത്.
രണ്ട് മക്കളാണ് കെജ്രിവാളിന്. പുൽകിതിനെ പോലെ പഠിക്കാൻ സമർഥയാണ് സഹോദരി ഹർഷിതയും. ഹർഷിതയും ഐ.ഐ.ടി ബിരുദധാരിയാണ് ഹർഷിതയും. മക്കൾ രണ്ടുപേരും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് ബിരുദം നേടിയതിന്റെ സന്തോഷം മുമ്പ് കെജ്രിവാൾപങ്കുവെച്ചിരുന്നു.
2019ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് ബോർഡ് പതീക്ഷയിൽ 96.4 ശതമാനം മാർക്ക് നേടിയാണ് പുൽകിത് വിജയിച്ചത്.
ജെ.ഇ.ഇയിൽ ഉയർന്ന സ്കോർ നേടിയ പുൽകിത് ഡൽഹി ഐ.ഐ.ടിയിലാണ് പ്രവേശനം നേടിയത്. പുൽകിതിനൊപ്പം നെയ്ത്തുകാരന്റെ മകനും ഡൽഹിയ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത് വാർത്തയായിരുന്നു. ആ കുട്ടിയുടെ പഠന ഫീസ് ഡൽഹി സർക്കാറായിരുന്നു ഏറ്റെടുത്തത്. പഠനം പൂർത്തിയാക്കിയ ശേഷം ഫിൻമെക്കാനിക്സിൽ ജോലി ചെയ്യുകയാണ് പുൽകിത്. അക്ഷരാർഥത്തിൽ പിതാവിന്റെ പാത പിന്തുടരുകയായിരുന്നു രണ്ടുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.