യു.പി.എസ്.സി പരീക്ഷയിൽ അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?
text_fieldsയു.പി.എസ്.സിയുടെ ഇന്റർവ്യൂ യഥാർഥത്തിൽ ഒരു പേഴ്സണാലിറ്റി ടെസ്റ്റ് പോലെയാണ്. പലരും പറയുന്നത് പോലെ എത്തിപ്പിടിക്കാൻ ഏറ്റവും വിഷമം പിടിച്ച ഒന്ന്. അഭിമുഖത്തിലൂടെ ഉദ്യോഗാർഥിയുടെ മെൻറൽ കാലിബർ എളുപ്പം അളക്കാൻ ഇന്റർവ്യൂ ബോർഡിന് സാധിക്കും.
യു.പി.എസ്.സി പരീക്ഷയുടെ ചരിത്രത്തിൽ അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആരായിരിക്കും? ടിന താബിയുടെയും സ്മിത സബ്രവാളിന്റെയും പേരുകളായിരിക്കും പലരുടെയും ഓർമയിലേക്ക് വരിക. എന്നാൽ അവരൊന്നുമല്ല, കൊൽക്കത്തയിൽ നിന്നുള്ള സൈനബ് സയീദ് ആണ് യു.പി.എസ്.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്ത വ്യക്തി. 2014ൽ എഴുതിയ യു.പി.എസ്.സി പരീക്ഷയിൽ ആണ് സൈനബ് ഏറ്റവും കൂടുതൽ മാർക്ക് സ്വന്തമാക്കിയത്. അഭിമുഖത്തിൽ 275 ൽ 220 മാർക്ക് ആണ് സൈനബിന് ലഭിച്ചത്. അതോടെ മെയിൻസിന് 731 മാർക്കും നേടാൻ കഴിഞ്ഞു. 107 ആണ് യു.പി.എസ്.സി പരീക്ഷയിലെ റാങ്ക്.
2014നു ശേഷം മറ്റൊരു ഉദ്യോഗാർഥിക്കും അഭിമുഖത്തിൽ ഇത്രയും മാർക്ക് ലഭിച്ചിട്ടില്ല. 2021ലെ സിവിൽ സർവീസ് പരീക്ഷയിൽ അശുതോഷ് കുമാറും കിരൺ പി.ബിയും അഭിമുഖത്തിൽ 215 മാർക്ക് നേടി. 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ അഭിമുഖത്തിൽ ശ്രുതി ജയന്ത് ദേശ്മുഖിന് 173 മാർക്കാണ് ലഭിച്ചത്. 2015ൽ സിവിൽസർവീസിലെ ഒന്നാം റാങ്കുകാരിയായ ടിന ദാബിക്ക് അഭിമുഖത്തിൽ175 മാർക്ക് ആണ് ലഭിച്ചത്.
എളുപ്പമായിരുന്നില്ല സൈനബിന്റെ വിജയ വഴികൾ. രണ്ടുതവണ യു.പി.എസ്.സി പരീക്ഷയുടെ പ്രിലിമിനറി പോലും കടക്കാൻ അവർക്ക് സാധിച്ചില്ല. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അവർ വീണ്ടും ശ്രമിച്ചു. മൂന്നാമത്തെ ശ്രമത്തിലാണ് മിന്നുന്ന ജയം കൂടെ പോന്നത്. എല്ലാ വിഷയങ്ങളിലുമുള്ള അഗാധമായ ജ്ഞാനം മൂലം അഭിമുഖത്തിനെത്തിയവരെ ഇംപ്രസ് ചെയ്യിക്കാൻ സൈനബിന് സാധിച്ചു.
കറന്റ് അയയേഴ്സിലും ഇന്റർനാഷനൽ റിലേഷൻസിലും സൈനബിന് ആഴത്തിൽ അവഗാഹമുണ്ടായിരുന്നു. ചില ചോദ്യങ്ങളിൽ ഉത്തരംമുട്ടിയപ്പോൾ അറിയില്ലെന്ന് തുറന്നു പറഞ്ഞു. 25മിനിറ്റോളം അവരുടെ അഭിമുഖം നീണ്ടിരുന്നു.
കൊൽക്കത്തയിലെ സെന്റ് സാവിയേഴ്സ് കോളജിൽ നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദം നേടിയ സൈനബ് ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‍ലാമിയയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. അതിനു ശേഷമാണ് സിവിൽ സർവീസ് പരിശീലനം തുടങ്ങിയത്. 2012ലാണ് സൈനബ് ആദ്യമായി യു.പി.എസ്.സി പരീക്ഷ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.