അലനല്ലൂരിന് അഭിമാനമായി മുഹമ്മദ് ഡാനിഷ്
text_fieldsപോരാട്ടവീര്യവും മനക്കരുത്തുമായി സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഇടംനേടി മുഹമ്മദ് ഡാനിഷ്. നാല് തവണ പരാജയപ്പെട്ടപ്പോഴും തളരാതെ മുന്നോട്ടുപോയ ഡാനിഷ്, അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവിസ് എന്ന സ്വപ്നം കൈപ്പിടിയിലൊതുക്കിയത്.
31കാരനായ ഇദ്ദേഹം ഹൈദരാബാദിൽ നബാർഡിൽ അസി. മാനേജറാണ്. 487ാം റാങ്കോടെയാണ് ഡാനിഷ് അലനല്ലൂരിെൻറ അഭിമാനമായത്. കുസാറ്റിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ഡാനിഷ്, മൂന്ന് വർഷമായി നബാർഡിൽ ജോലി ചെയ്യുകയാണ്.
നാലുവർഷം മുമ്പ് ഡൽഹിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് ശേഷം ജോലിയോടൊപ്പമുള്ള പരിശ്രമത്തിലൂടെയാണ് ഇൗ നേട്ടം കൈവരിച്ചത്. ഇതിന് മുമ്പ് മൂന്നുതവണ അഭിമുഖം വരെ എത്തിയിരുന്നു.
ഏഴാംതരം വരെ അലനല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പ്ലസ് ടു വരെ മണ്ണാർക്കാട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് പഠിച്ചത്. അലനല്ലൂർ പെട്രോൾ പമ്പിന് സമീപത്തെ റിട്ട. സബ് രജിസ്ട്രാർ കരപ്പാത്ത് െഷരീഫ്-മെഹറുന്നീസ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ്.
ഭാര്യ റൈമയും സിവിൽ സർവിസിനായുള്ള പരിശ്രമത്തിലാണ്. ഹംന, അൻജല എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.