നാക് എ പ്ലസ് ഗ്രേഡ് നിറവിൽ ബ്രണ്ണൻ കലാലയം
text_fieldsതലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിന് നാക് എ പ്ലസ് ഗ്രേഡ്. കേരളത്തിൽ എ പ്ലസ് ഗ്രേഡ് ലഭിക്കുന്ന രണ്ടാമത്തെ സർക്കാർ കോളജാണ് ബ്രണ്ണൻ.
കോളജിൽ നാക് (നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) സംഘത്തിെൻറ സന്ദർശനം പൂർത്തിയായി ഒരാഴ്ചക്കുള്ളിലാണ് എ പ്ലസ് ഗ്രേഡ് ലഭിച്ചതായി അറിയിപ്പുണ്ടായതെന്ന് ബ്രണ്ണൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിസ ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
3.25 പോയൻറാണ് എ പ്ലസ് ഗ്രേഡിന് വേണ്ടത്. എന്നാൽ, ബ്രണ്ണൻ കോളജിന് 3.33 പോയൻറ് ലഭിച്ചു. നിലവിൽ എ ഗ്രേഡാണ് കോളജിനുള്ളത്.
കണ്ണൂർ, കാലിക്കറ്റ്, എം.ജി യൂനിവേഴ്സിറ്റി പരിധിയിൽ ഇതാദ്യമായി എ പ്ലസ് പദവിയുള്ള ഗവൺമെൻറ് കോളജ് എന്ന ബഹുമതിയും ബ്രണ്ണന് സ്വന്തം. ഉയർന്ന ഗ്രേഡ് ലഭിച്ചത് കോളജിെൻറ തുടർന്നുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്ക് ഗുണകരമാകും.
ഫെബ്രുവരി ഒന്നിനും രണ്ടിനുമായാണ് ബ്രണ്ണനിൽ നാക് സംഘം സന്ദർശനത്തിനെത്തിയത്. രാജസ്ഥാനിലെ എം.എസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന പ്രഫ. ബദരിലാൽ ചൗധരി, ഹിന്ദി എഴുത്തുകാരനും വാർധ ഹിന്ദി വിശ്വവിദ്യാലയം വകുപ്പ് അധ്യക്ഷനുമായിരുന്ന പ്രഫ. സൂരജ് പലിവാൽ, ആന്ധ്രാപ്രദേശ് ഡി.കെ ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.സി. മസ്താനയ്യ എന്നിവരാണ് നാക് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
2014 മുതൽ അക്കാദമിക്-അക്കാദമികേതര മേഖലകളിൽ കോളജ് കൈവരിച്ച നേട്ടങ്ങളാണ് സംഘം വിലയിരുത്തിയത്. കോളജിലെ വിവിധ പഠന വിഭാഗങ്ങളും സംഘം സന്ദർശിച്ചിരുന്നു.
മികച്ച ലൈബ്രറി, സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരമുള്ള രസതന്ത്ര ലാബ്, പഠന വകുപ്പുകൾക്കായുള്ള പ്രത്യേക ബ്ലോക്കുകൾ എന്നിവയൊക്കെ നാക് ടീം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
80 ശതമാനത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന കലാലയത്തിൽ ആനുപാതികമായി പെൺസൗഹൃദ ശുചിമുറികൾ നിർമിക്കേണ്ടതുണ്ടെന്ന നിർദേശം റിപ്പോർട്ടിലുണ്ട്. വാർത്തസമ്മേളനത്തിൽ െഎ.ക്യു.എ.സി കോഒാഡിനേറ്റർ ഡോ.കെ.വി. ഉണ്ണികൃഷ്ണൻ, സെനറ്റ് മെംബർ ഡോ.ടി.വി. ജയകൃഷ്ണൻ, സ്റ്റുഡൻറ്സ് യൂനിയൻ ചെയർപേഴ്സൻ ടി.വി. അനുപ്രിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.