ഡോ. വി. ആദിത്യക്ക് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്
text_fieldsബാലുശ്ശേരി: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് കേരള കേന്ദ്ര സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക ഡോ. വി. ആദിത്യ (ഡിജിറ്റൽ സയൻസ് ആൻഡ് എൻജിനീയറിങ്) അർഹയായി.
ബാലുശ്ശേരി പനങ്ങാട് എടവന വേണുവിന്റെയും പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ അധ്യാപിക കെ. അജിതയുടെയും മകളും കേന്ദ്ര സർവകലാശാല അസിസ്റ്റൻറ് പ്രഫസർ അനീഷിന്റെ ഭാര്യയുമാണ്. മുഴുവൻ സമയ ഗവേഷണത്തിനായി ഒന്നാം വർഷം പ്രതിമാസം 50,000 രൂപയും രണ്ടാം വർഷം 1,00,000 രൂപയും ഫെലോഷിപ് തുകയായി ലഭിക്കും. രണ്ടു വർഷത്തേക്കാണ് ഫെലോഷിപ്. അത്യാവശ്യമെന്ന് ബോധ്യമായാൽ പരമാവധി ഒരു വർഷത്തേക്കുകൂടി നീട്ടിനൽകും. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഫെലോഷിപ് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.