നീറ്റ്: തേഞ്ഞിപ്പലം സ്വദേശിനിക്ക് 60ാം റാങ്ക്; മലപ്പുറത്തിന് വിജയത്തിളക്കം
text_fieldsവള്ളിക്കുന്ന്: നീറ്റ് പരീക്ഷയിൽ 60ാം റാങ്ക് നേടി തേഞ്ഞിപ്പലം സ്വദേശിനിക്ക് തിളക്കേമറിയ വിജയം. തേഞ്ഞിപ്പലം മാതാപ്പുഴ പുതുകാട്ടിൽ മോഹൻദാസിെൻറ മകൾ നിരുപമയാണ് 720ൽ 705 മാർക്ക് നേടി അഖിലേന്ത്യ അടിസ്ഥാനത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയത്. ഏറ്റവും മികച്ച വിജയം നേടിയ 20 പെൺകുട്ടികളിൽ 18ാമതാണ് ഈ മിടുക്കി.
എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെ തേഞ്ഞിപ്പലം സെൻറ് പോൾസ് സ്കൂളിലും പ്ലസ് ടുവിന് പാലാ സെൻറ് വിൻസെൻറ് പബ്ലിക് സ്കൂളിലുമായിരുന്നു പഠിച്ചത്. തിരൂരങ്ങാടി സബ് ട്രഷറി ഓഫിസർ ആണ് പിതാവ് മോഹൻദാസ്. മാതാവ് ധന്യ പരപ്പനങ്ങാടി പോസ്റ്റ് ഓഫിസിൽ പോസ്റ്റ് മാസ്റ്റർ ആണ്.
സഹോദരി നിരഞ്ജന ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പി.ജി വിദ്യാർഥിനിയാണ്. ജില്ലയിൽ നിന്നുള്ള കാളികാവ് സ്വദേശി ആഖിബ് മുഹമ്മദ് 405ാം റാങ്ക് നേടി. ഡോ. ലത്തീഫ് പടിയത്ത് -ഡോ. ജസീല എന്നിവരുടെ മകനാണ്. കോട്ടയം മാന്നാനം സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. കരുവാരകുണ്ട് മരുതിങ്ങൽ കടവത്ത് അബ്ദുൽ അബ്ബാസ്- ഫസീല ദമ്പതികളുടെ മകൾ കെ. അസ്ന 1484ാം റാങ്ക് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.