എൻ.ഐ.ആർ.എഫ് റാങ്കിങ്: മദ്രാസ് ഐ.ഐ.ടി രാജ്യത്തെ മികച്ച സ്ഥാപനം
text_fieldsന്യൂഡൽഹി: രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കണ്ടെത്തുന്നതിനായി മാനവ വിഭവശ േഷി മന്ത്രാലയം സംഘടിപ്പിക്കുന്ന 2019ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) റാങ്കിങ് രാഷ്ട് രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയെ രാജ്യത്തെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തു.
ഓവറ ോൾ, സർവകലാശാലകൾ, എഞ്ചിനീയറിങ്, കോളജുകൾ, മാനേജ്മെൻറ്, ഫാർമസി, മെഡിക്കൽ, വാസ്തുവിദ്യ, നിയമം തുടങ്ങി ഒമ്പത്വിഭാഗങ്ങളിലായാണ് റാങ്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. അധ്യാപനം, പഠനവും വിഭവങ്ങളും, ബിരുദം, ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്.
സർവകലാശാല വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയാണ് രണ്ടാമത്തെ മികച്ച സർവകലാശാല. വരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലക്കാണ് മൂന്നാം സ്ഥാനം.
ഹൈദരാബാദ് സർവകലാശാല, കൽക്കട്ട സർവകലാശാല, കൊൽക്കത്തയിലെ ജദാവ്പൂർ സർവകലാശാല, ചെന്നൈയിലെ അണ്ണാ സർവകലാശാല, കോയമ്പത്തൂരിലെ അമൃത വിശ്വപീഠം, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, സാവിത്രി ഭായ് ഫൂലെ പൂണെ സർവകലാശാല എന്നിവയാണ് നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിലായി തൊട്ടു പുറകിലുള്ളത്.
നിയമ സർവകലാശാല വിഭാഗത്തിൽ നാഷണൽ ലോ സ്കൂൾ (എൻ.എൽ.എസ്) ബംഗളൂരുവാണ് മികച്ച സ്ഥാപനം. വാസ്തു വിദ്യാവിഭാഗത്തിൽ ഐ.ഐ.ടി ഖരക്പൂർ, ഐ.ഐ.ടി റൂർക്കീ എന്നിവ ഒന്നും രണ്ടും സ്ഥാനം അലങ്കരിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ മദ്രാസ് ഐ.ഐ.ടിയാണ് ഒന്നാം സ്ഥാനത്ത്. ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ബോംബെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. പത്ത് സ്ഥാനങ്ങളിൽ ആദ്യ ഏഴ് സ്ഥാനങ്ങളും ഐ.ഐ.ടികൾക്കാണ്.
ന്യുഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആണ് മികച്ച ആരോഗ്യ സ്ഥാപനം. പി.ജി.ഐ.എം.ഇ.ആർ ചണ്ഡിഗഢ് ആണ് രണ്ടാം സ്ഥാനത്ത്. കോളജ് വിഭാഗത്തിൽ മിരാൻറ ഹൗസ് ആണ് മികച്ചത്. ഹിന്ദു കോളജ് ആണ് രണ്ടാമത്. ഫാർമസി വിഭാഗത്തിൽ ജാമിയ ഹംദാർദ് ഒന്നാം സ്ഥാനത്തും പഞ്ചാബ് സർവകലാശാല രണ്ടാം സ്ഥാനത്തുമാണ്. ഐ.ഐ.എം ബാംഗ്ലൂർ ആണ് മാനേജ്മെൻറ് വിഭാഗത്തിലെ റാങ്കിങിൽ ഒന്നാമത്. ഐ.ഐ.എം അഹമ്മദാബാദ് ആണ് രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.