11ാം വയസിൽ വിവാഹം; 20 ാം വയസിൽ പിതാവ്; ഇപ്പോൾ നീറ്റ് കടമ്പ കടന്ന് ഡോക്ടറാകാനൊരുങ്ങി രാംലാൽ
text_fieldsഇത്തവണത്തെ നീറ്റ് ഉന്നത വിജയം നേടിയ നീറ്റ് ടോപ്പർമാരുടെ ഇടയിൽ രാജസ്ഥാനിലെ രാംനാഥുമുണ്ട്. അഞ്ചാമത്തെ ശ്രമത്തിലാണ് രാംലാൽ നീറ്റ് വിജയിച്ചത്.
രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ ഖോസുൻഡയിലാണ് രാംലാൽ താമസിക്കുന്നത്. തന്റെ കുടുംബത്തിൽ ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തേയാളാണ് രാംലാൽ.
11ാം വയസിലായിരുന്നു രാംലാലിന്റെ വിവാഹം. ആ സമയത്ത് ആറാംക്ലാസിൽ പഠിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ടും രാംലാൽ പഠനം തുടർന്നു. ആദ്യം കുടുംബം പിന്തുണച്ചില്ല.
പിൻവാങ്ങില്ലെന്ന് കണ്ടപ്പോൾ പിന്നീട് എല്ലാ പിന്തുണയും കൂടെ നിന്നു.74 ശതമാനം മാർക്കോടെയാണ് രാംലാൽ 10ാം ക്ലാസ് വിജയിച്ചത്. പ്ലസ്ടു വിന് സയൻസ് എടുത്തു. അതോടൊപ്പം നീറ്റിനായി പരിശീലനവും ആരംഭിച്ചു. 2019ലായിരുന്നു ആദ്യമായി നീറ്റ് പരീക്ഷ എഴുതിയത്. സ്വന്തം നിലക്ക് പഠിച്ച് 350 മാർക്ക് നേടി. 2020 ൽ വീണ്ടും നീറ്റ് എഴുതി. മാർക്ക് മെച്ചപ്പെടുത്താനായില്ല. മൂന്നാം ശ്രമത്തിൽ 362 മാർക്കാണ് ലഭിച്ചത്. അതു കഴിഞ്ഞ് അലൻ കോടയിൽ പരിശീലനത്തിന് ചേർന്ന് വീണ്ടും ശ്രമിച്ചു. അഞ്ചാമത്തെ ശ്രമത്തിൽ 490 മാർക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.