സ്റ്റാന്‍ഫഡ് റാങ്ക് പട്ടികയില്‍ വീണ്ടും ഇടം നേടി ഡോ. എം.ടി. രമേശന്
text_fieldsതേഞ്ഞിപ്പലം: അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലന്‍ഡിലെ എല്‍സേവ്യര്‍ അക്കാദമിക് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ ഗവേഷകരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റിലെ പ്രഫസറും. കെമിസ്ട്രി വിഭാഗം പ്രഫസറും പോളിമര്‍ സയന്‍സില്‍ ഗവേഷകനുമായ ഡോ. എം.ടി. രമേശനാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഇടം നേടിയത്.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് 39 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം.
രാജ്യാന്തര ജേണലുകളില്‍ ഇദ്ദേഹത്തിെൻറ 130ഓളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഇരുനൂറോളം റാങ്ക് മുന്നിലേക്കെത്തിയ ഡോ. രമേശെൻറ പട്ടികയിലെ സ്ഥാനം 1079 ആണ്. റാങ്ക് പട്ടികയില്‍ ഇടം നേടിയവരെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിെൻറ നേതൃത്വത്തില്‍ അനുമോദിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മുഖ്യാതിഥിയായി. കൗണ്‍സില്‍ വൈസ് പ്രസിഡൻറ് പ്രഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.