കരിയർ ഗൈഡൻസിൽ നൂതന സംരംഭവുമായി യുവാക്കൾ
text_fieldsകോഴിക്കോട്: ഉന്നത വിജയം നേടിയിട്ടും മികച്ച കരിയർ കണ്ടെത്താത്ത വിദ്യാർഥികളെ സഹായിക്കാൻ നൂതന രീതിയുമായി ഒരുപറ്റം യുവാക്കൾ. ഖരക്പുർ െഎ.െഎ.ടിയിലെ പൂർവ വിദ്യാർഥികളായ മലയാളി കൂട്ടായ്മയാണ് ‘വി ലീഡ് എഡ്വെൻചേഴ്സ്’ എന്ന പേരിൽ പുതിയ കരിയർ ഗൈഡൻസ് സംരംഭത്തിന് തുടക്കമിട്ടത്.
വടകര ആയഞ്ചേരി സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടി, ദലീഫ് റഹ്മാൻ, മുഹമ്മദ് സാലിഹ്, നൗഫൽ അലി, വി.പി. റസൽ, മുനവർ ഫൈറൂസ്, സാജിദ് മുഹമ്മദ്, സൈക്കോളജിസ്റ്റ് മുഹമ്മദ് റിയാസ് എന്നിവരാണ് ആശയത്തിനു പിന്നിൽ. വിദ്യാർഥികൾക്ക് ചെയ്യാൻ കഴിയുന്ന വിവിധ കോഴ്സുകളെ പറ്റിയുള്ള മാർഗനിർദേശം നൽകുന്ന നൂതന സംവിധാനമാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. ഒരുവർഷത്തെ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും വികസിപ്പിച്ച ‘ലീഡ് കരിയർ അസസ്മെൻറ് ടെസ്റ്റാണ് ഇതിൽ ശ്രദ്ധേയം.
നമ്മുെട നാട്ടിൽ നടത്തുന്ന അഭിരുചി നിർണയ പരീക്ഷകളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലെ സാംസ്കാരിക പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതിനാൽ ഇന്ത്യയിലെ വിദ്യാർഥികളിൽ ഇത് എത്രകണ്ട് ഫലിക്കുെമന്നത് സംശയകരമാണ്. ഇതിൽനിന്ന് വ്യത്യസ്തമായി ഒരുനിര മനഃശാസ്ത്രജ്ഞർ, ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ ഗവേഷകർ, വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരശേഖരണം നടത്തിയശേഷം വസ്തുത വിലയിരുത്തലിലൂടെയും മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ചുമാണ് ‘എൽ കാറ്റ്’ ഒരുക്കിയിരുന്നത്.
ഡെസ്ക്േടാപ്, ടാബ് തുടങ്ങിയവകളിൽ ചെയ്യാവുന്ന ഒാൺലൈൻ ടെസ്റ്റാണിത്.വിദ്യാർഥിയുടെ കഴിവുകൾ, അഭിരുചി, താൽപര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസ്സിലാക്കി അതനുസരിച്ച് കോഴ്സുകൾ െതരഞ്ഞെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. മൂന്നു വ്യത്യസ്ത മേഖലകളിലൂടെയാണ് വി ലീഡ് കരിയർ െതരഞ്ഞെടുപ്പ് നടത്തുക.
എട്ട്, ഒമ്പത് ക്ലാസുകൾക്ക് വിവിധ മേഖലകളിൽ ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകൾ നിർദേശിക്കും. 10, 11, 12 ക്ലാസുകളിലേക്കും കോളജ് വിഭാഗത്തിനും ടെസ്റ്റിനു ശേഷം മികച്ച അഞ്ച് മേഖലകളാണ് നിർദേശിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് ടെസ്റ്റ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ടെസ്റ്റിന് പെങ്കടുക്കാം.
ടെസ്റ്റുകൾ ഒാൺലൈനിൽ മാത്രമായി ഒതുക്കാതെ കൗൺസലിങ് സേവനം നേരിൽ നൽകാനും പദ്ധതിയുണ്ട്. വെബ്സൈറ്റ്- www.lcat.in. ഫോൺ: 9400790096.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.