ആഹ്ലാദത്തിനിടയിലും അമ്പരപ്പ് മറച്ചുവെക്കാതെ ഹരിശങ്കർ
text_fieldsകോട്ടയം: ''രണ്ടാം റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. റാങ്കുണ്ടെന്ന് ടി.വിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ശരിക്കും അപ്രതീക്ഷിതം''- സംസ്ഥാന എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ 'കീം' സംസ്ഥാനതലത്തിൽ രണ്ടാമനായതിെൻറ ആഹ്ലാദത്തിനിടയിലും അമ്പരപ്പ് മറച്ചുവെക്കാതെ കോട്ടയം വെളിയന്നൂർ കാരാമല പൂവക്കുളം ഇടവക്കേൽ എം. ഹരിശങ്കർ.
മികച്ചവിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആദ്യസ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും പാലാ ചാവറ സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്ന ഹരിശങ്കർ പറഞ്ഞു. 97.8 ശതമാനം മാർക്ക് നേടിയായിരുന്നു ഹരിശങ്കറിെൻറ പ്ലസ് ടു വിജയം. സ്കൂളിലെ ക്ലാസിനുശേഷം പാലാ ബ്രില്യൻറിൽനിന്ന് പരിശീലനവും നേടിയിരുന്നു.
പഠനം ഓൺലൈനിലായത് ഗുണമായെന്നാണ് കരുതുന്നത്. കൂടുതൽ സമയം കിട്ടി. കോവിഡിനെത്തുടർന്ന് എൻട്രസ് നീട്ടിയതും സഹായമായതായി- ഹരിശങ്കർ പറഞ്ഞു. ഐ.ഐ.ടിയിൽ പഠിക്കാനാണ് താൽപര്യമെന്ന് പറയുന്ന ഹരിശങ്കർ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഇലക്ട്രിക്കലാണ് ഇഷ്ടമെങ്കിലും ജെ.ഇ.ഇ ഫലത്തിനുശേഷമാകും അന്തിമ തീരുമാനം. ജെ.ഇ.ഇ മെയിനിന് 3752 റാങ്ക് ലഭിച്ചിരുന്നു. കുസാറ്റ് എൻട്രൻസിൽ 22ാം റാങ്കുകാരനുമായിരുന്നു.
റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് പി.ജി. മനോഹരെൻറയും അസി. ലേബർ ഓഫിസർ പി.എസ്. ജയശ്രീയുടെയും മകനാണ്. സഹോദരി എം.കാവ്യലക്ഷ്മി ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ബി.ഡി.എസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.