സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് പ്രഫ. ജമാലുദ്ദീൻ ഫാറൂഖിക്ക്
text_fieldsകാര്യവട്ടം: അറബി ഭാഷക്ക് സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്ക് കേരള സർവകലാശാല അറബിക് വിഭാഗം ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ് (2021) പ്രഫ. ജമാലുദ്ദീൻ ഫാറൂഖിക്ക് ഡിസംബർ 18ന് നൽകി ആദരിക്കും.
കേരള സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. അജയകുമാർ അവാർഡ് നൽകുന്ന ചടങ്ങിൽ ഖത്തർ യൂനിവേഴ്സിറ്റി അറബിക് ഫോർ നോൺ നേറ്റീവ് സ്പീക്കേഴ്സ് സെൻറർ ഡയറക്ടർ പ്രഫ. അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ (മൗറിത്താനിയ) പ്രശസ്തിപത്രം അവതരിപ്പിക്കും. പ്രഫ. ജമാലുദ്ദീൻ ഫാറൂഖി നിരവധി അറബി ഗ്രന്ഥങ്ങളുടെ കർത്താവും കേരളകത്തിനകത്തും പുറത്തുമുള്ള ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് സെൻറുകളിലെയും കോൺഫറൻസുകളിലെയും റിസോഴ്സ് പേഴ്സണുമാണ്.
'എമിനൻറ് അറബിക് റൈറ്റേഴ്സ് ഇൻ ഇന്ത്യ'എന്ന അദ്ദേഹത്തിെൻറ പുസ്തകം ലോകപ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.