ടി.വി. മിൻഹക്ക് അഫ്മി ഗാല അവാർഡ്
text_fieldsആലത്തിയൂർ: കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ടി.വി. മിൻഹ സെക്കൻഡറി തലത്തിൽ പഠന മികവിനുള്ള അഫ്മിയുടെ (അമേരിക്കൻ ഫെഡറേഷൻ ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യൻ ഒറിജിൻ-യു.എസ്.എ ആന്‍ഡ് കാനഡ) ഗാല അവാർഡ് കരസ്ഥമാക്കി. അഹമ്മദാബാദിൽ നടന്ന മുപ്പതാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
കേരളത്തിൽ മിൻഹ അടക്കം മൂന്ന് വിദ്യാർഥികൾക്കാണ് മെഡൽ ലഭിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, ഹൈസ്കൂൾ തലത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ്, സംസ്ഥാന സ്ക്കൂൾ കലോത്സവ നാടക മത്സരം, ജില്ലതല പ്രാദേശിക ചരിത്ര നിർമാണ മത്സരം എന്നിവയിലും മിൻഹ നേരത്തേ മികച്ച വിജയം നേടിയിട്ടുണ്ട്. വൈരങ്കോട് സ്വദേശിയും ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ടി.വി. അബ്ദുൽ ജലീലിെൻറയും ആലത്തിയൂർ സ്കൂൾ അധ്യാപികയും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ റംഷീദയുടെയും മകളാണ്. സഹോദരങ്ങൾ: മിഷൽ ജലീൽ, മിവാൻ ജലീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.