124ാമത് എത്തിയ വീണക്ക് ഇഷ്ടം നയതന്ത്രം
text_fields124ാമത് എത്തിയ വീണക്ക് ഇഷ്ടം നയതന്ത്രംനിശ്ചയദാർഢ്യത്തിെൻറ കരുത്തിലാണ് കണ്ടല്ലൂർതെക്ക് കടേത്തറയിൽ വീണാ സുതൻ രണ്ടാം ശ്രമത്തിൽ 124 ാം റാങ്കുമായി മോഹം സാക്ഷാത്കരിച്ചത്. കൊല്ലം ടി.കെ.എം കോളജ് ഒാഫ് എൻജിനീയറിങ്ങിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വീണക്ക് െഎ.എഫ്.എസുകാരിയാകണമെന്നായിരുന്നു മോഹം.
ബി.ടെക് ബിരുദം നേടിയ ശേഷം തിരുവനന്തപുരത്ത് സിവിൽ സർവിസ് പരിശീലനത്തിന് ചേർന്നു. ആദ്യ ശ്രമത്തിൽ 299 ാം റാങ്ക് നേടിയിരുന്നു. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവിസിലേക്ക് പ്രവേശനം ഉറപ്പായിരുന്നുവെങ്കിലും ലക്ഷ്യം വിദേശ സർവിസായിരുന്നതിനാൽ വീണ്ടും എഴുതുകയായിരുന്നു.
റിട്ട. ആർമി ഒാഫിസറായ ശ്രീസുതൻ പണിക്കരുടെയും ശ്രീലതയുടെയും രണ്ടാമത്തെ മകളായ വീണക്ക് സിവിൽ സർവിസ് എന്നത് ചെറുപ്പകാലം മുതലുള്ള സ്വപ്നമായിരുന്നു. ആർമി സ്കൂളുകളിലെ പ്ലസ്ടുവരെയുള്ള പഠന കാലയളവിൽ നേടിയെടുത്ത ചിട്ടയായ ജീവിതരീതിയാണ് സ്വപ്നസാക്ഷാത്കാരത്തിന് കരുത്തായത്.
ഗിത്താർ വായനയും ബാസ്കറ്റ്ബാൾ കളിയുമാണ് ഇഷ്ടവിനോദം. കോളജ് ബാസ്കറ്റ്ബോൾ ടീം അംഗവുമായിരുന്നു. സഹോദരി ശ്രുതി ഭർത്താവുമൊത്ത് അരുണാചൽ പ്രദേശിലാണ് താമസം. 31നാണ് ഡൽഹിയിൽനിന്ന് ഇൻറർവ്യൂ കഴിഞ്ഞ് മടങ്ങിയത്.
ഇതിെൻറ ഭാഗമായി കുടുംബം ഒന്നാകെ ക്വാറൻറീനായതിനാൽ ആഹ്ലാദം വീട്ടിനുള്ളിൽ ഒതുക്കേണ്ടി വന്നതിൽ സങ്കടമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.