കാർഷിക ഗവേഷണത്തിന് രാജ്യാന്തര നേട്ടവുമായി ശ്രുതി നാരായണൻ
text_fieldsശ്രുതി നാരായണൻ.
അമേരിക്കയിലെ യുവ ഗവേഷകർക്കുള്ള പരമോന്നത ബഹുമതികളിലൊന്നാണ് ക്രോംപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക (സി.എസ്.എസ്.എ) റിസർച് അവാർഡ്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ശ്രുതി.
അവാർഡിന് പുറമെ അമേരിക്കയിലെ മറ്റ് പല രാജ്യാന്തര പുരസ്കാരങ്ങളും ഗവേഷണ മികവിന് ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും അതിെൻറ ഫലമായ ഉയർന്ന താപനിലയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യത്തിൽ, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ കരുത്തുള്ള വിളകളെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ശുത്രിയുടെ ഗവേഷണം. കാലാവസ്ഥ വ്യതിയാനത്തെ ചെറുത്ത് നിൽക്കാൻ സസ്യങ്ങളെ സഹായിക്കുന്ന ജീനുകളെ കണ്ടെത്തുകയും അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കാനുള്ള നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത് ശാസ്ത്രലോകത്തിന് മുതൽകൂട്ട് ആവുകയാണ് ഈ മലയാളി ഗവേഷക. അമേരിക്കയിലെ ക്ലംസ്റ്റൺ യൂനിവേഴ്സിറ്റിയിൽ അസി. പ്രഫസറാണ്.
ശ്രുതിയുടെ രാജ്യാന്തര ഗവേഷണ ഫലങ്ങൾക്ക് അംഗീകാരമാവുകയാണ് ഈ അവാർഡ്. അമേരിക്കയിലെ ഇന്ത്യൻ ശാസ്ത്രജ്ഞൻമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ സയൻറിസ്റ്റ് ഓഫ് ഇന്ത്യൻ ഒറിജിൻ സംഘടനയുടെ 2021ലെ യങ് റിസർച് അവാർഡും ഇതിൽപ്പെടുന്നു.
കുമരനല്ലൂര് ജി.എൽ.പി റിട്ട. അധ്യാപക ദമ്പതിമാരായ പി.കെ. നാരായണൻകുട്ടി-ശ്രീദേവി എന്നിവരുടെ മകളാണ് ശ്രുതി. ഭർത്താവ് ക്ലംസൺ യൂനിവേഴ്റ്റിയിലെ എൻറമോളജിസ്റ്റ് പ്രദീഷ് ചന്ദ്രൻ. മകൾ മിഴി സാവേരി. കുമരനെല്ലൂർ ഗവ. സ്കൂൾ, തൃശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെയും പൂർവ വിദ്യാർഥി കൂടിയായ ശ്രുതി പൊതു വിദ്യാഭ്യാസ മേഖലക്ക് കൂടി അഭിമാനമാവുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.