നാഷനൽ ഇൻഷുറൻസ് കമ്പനിയിൽഅഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവുകൾ
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (ജനറലിസ്റ്റ്സ്, സ്പെഷലിസ്റ്റ്സ്) സ്കെയിൽ വൺ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ആകെ 274 ഒഴിവുകളുണ്ട്. സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഡോക്ടേഴ്സ് (എം.ബി.ബി.എസ്) -28, ലീഗൽ -20, ഫിനാൻസ് -30, ആക്ച്യൂറിയൽ -2, ഇൻഫർമേഷൻ ടെക്നോളജി -20, ഓട്ടോമൊബൈൽ എൻജിനീയേഴ്സ് -20, ഹിന്ദി (രാജ്ഭാഷ) ഓഫിസേഴ്സ് -22, ജനറലിസ്റ്റ് വിഭാഗത്തിൽ -132 എന്നിങ്ങനെ ഒഴിവുകൾ ലഭ്യമാണ്. ഒ.ബി.സി -നോൺ ക്രീമിലെയർ, പട്ടികജാതി /വർഗം, ഇ.ഡബ്ലിയു.എസ്, പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
യോഗ്യത: ഡോക്ടേഴ്സ്-എം.ബി.ബി.എസ്/എം.ഡി/എം.എസ്/മെഡിക്കൽ പി.ജി/തത്തുല്യം. ലീഗൽ -60 ശതമാനം മാർക്കോടെ അംഗീകൃത നിയമബിരുദം/എൽഎൽ.എം; ഫിനാൻസ്-സി.എ/സി.എം.എ/തത്തുല്യം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബി.കോം/എം.കോം; ആക്ച്യൂറിയൽ -60 ശതമാനം മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ്/ആക്ച്യൂറിയൽ സയൻസ് ബിരുദം/മാസ്റ്റേഴ്സ് ബിരുദം; ഇൻഫർമേഷൻ ടെക്നോളജി -60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ; ഓട്ടോമൊബൈൽ എൻജിനീയറിങ് -60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഓട്ടോമൊബൈൽ എൻജിനീയറിങ്); ജനറലിസ്റ്റ് ഓഫിസേഴ്സ് -60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം; ഹിന്ദി (രാജ്ഭാഷ) ഓഫിസേഴ്സ്-ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ 60 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രിതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരുവിഷയമായി പഠിച്ചിരിക്കണം).
റിക്രൂട്ട്മെന്റ് വിജ്ഞാപനം https://nationalinsurance.nic.in/eu/recruitmentsൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.