നവകേരളം കര്‍മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ്
text_fieldsനവകേരളം കര്‍മ പദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസമാണ് കാലാവധി.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും.
ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. www.careers.haritham.kerala.gov.in എന്ന ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 27 വയസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.