തിരുവനന്തപുരം ഐസറിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER TVM) 2025 ജനുവരി പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബർ 17വരെ ഓൺലൈൻ പോർട്ടൽ (www.iisertvm.ac.in) വഴി അപേക്ഷിക്കാം.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡാറ്റ സയൻസ്, എർത്ത്, എൻവയോൺമെൻ്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ് (EESS), സെൻ്റർ ഓഫ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (CHPC), സെൻ്റർ ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് റിസർച്ച് വിത്ത് ഇൻ്റർനാഷണൽ എൻഗേജ്മെൻ്റ് (CAMRIE) എന്നിവയിൽ പി.എച്ച്.ഡി ചെയ്യാം.
യോഗ്യതാ മാനദണ്ഡം: 6.5 CGPA 10-പോയിൻറ് സ്കെയിലിൽ (അല്ലെങ്കിൽ ഫസ്റ്റ്-ക്ലാസ് തത്തുല്യം)/ അല്ലെങ്കിൽ ബന്ധപ്പെട്ട സർവകലാശാല പ്രഖ്യാപിച്ച വിഷയത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഒന്നാം ക്ലാസ്. (ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗിനായി സ്കൂൾ ഓഫ് ഫിസിക്സ്/സെൻ്ററിലെ തിരഞ്ഞെടുത്ത ഗവേഷണ മേഖലകൾക്ക് പ്രസക്തമായ സ്പെഷ്യലൈസേഷനിൽ ബിഇ/ബിടെക് ബിരുദം അനുവദനീയമാണ്).
കൂടാതെ സിഎസ്ഐആർ-ജെആർഎഫ്, യുജിസി-ജെആർഎഫ്, ഗേറ്റ് എന്നീ പരീക്ഷകളിലൊന്നിലെങ്കിലും ഉദ്യോഗാർഥി യോഗ്യത നേടിയിരിക്കണം:
10-പോയിൻ്റ് സ്കെയിലിൽ CGPA 8-നോ അതിനുമുകളിലോ ഉള്ള ഏതെങ്കിലും IISER/IIT/IISc എന്നിവയിൽ നിന്നുള്ള BS-MS/MSc/Integrated MSc വിദ്യാർത്ഥികളെ ദേശീയ തലത്തിലുള്ള ടെസ്റ്റ് യോഗ്യതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്, ഐസർ തിരുവനന്തപുരം വെബ്സൈറ്റ് പരിശോധിക്കുക. അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻഅഭിമുഖത്തിനായി ക്ഷണിക്കും.
ഫെലോഷിപ്പ്: തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000 രൂപയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് പ്രതിമാസം 42,000 രൂപയും ഫെലോഷിപ്പ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.