ബംഗളൂരു: പരീക്ഷഫീസിൽ തിരിമറി; വൈസ് പ്രിൻസിപ്പലിനെതിരെ കേസ്
text_fieldsബംഗളൂരു: വിദ്യാർഥികളുടെ ഫീസിൽനിന്ന് 20 ലക്ഷം രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് പി.യു കോളജ് വൈസ് പ്രിൻസിപ്പലിനെതിരെ കേസ്. ശ്രീ ചൈതന്യ ടെക്നോ പി.യു കോളജ് വൈസ് പ്രിൻസിപ്പൽ ജി.വി. സാംബശിവ റാവുവിനെതിരെയാണ് വയലികാവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോളജിലെ കണക്ക് അധ്യാപകൻകൂടിയായ ഇയാൾ ഒളിവിലാണ്. കോളജ് മാനേജറുടെ പരാതിപ്രകാരമാണ് കേസെടുത്ത്.
1750 വിദ്യാർഥികളുള്ള പി.യു കോളജിൽ വിദ്യാർഥികളുടെ ഫീസ് ശേഖരിക്കാൻ വൈസ് പ്രിൻസിപ്പലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഫീസ് വാങ്ങിയശേഷം വിദ്യാർഥികൾക്ക് ഇയാൾ വ്യാജ രസീതാണ് നൽകിയിരുന്നത്. ഫീസ് അടക്കാത്തതിന്റെ പേരിൽ 23 വിദ്യാർഥികൾക്ക് കോളജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. വിദ്യാർഥികൾ ഫീസടച്ച രസീതുമായി കോളജിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്താവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.