പുസ്തക പ്രകാശനം :പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്?
text_fieldsതിരുനന്തപുരം :സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ത്, എന്തിന്? പുസ്തകം പ്രസ് ക്ലബ് ഹാളിൽ ബുധനാഴ്ച പ്രഫ. വിശ്വമംഗലം സുന്ദരേശൻ പ്രകാശനം ചെയ്യും. പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖ 2020 കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കാൻ ആരംഭിച്ചിട്ട് രണ്ട് വർഷമാകുന്നു. വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുന്ന, ഒരുപാട് വിവാദങ്ങളും ആശങ്കകളും ഇതിനകം ഉയർത്തിക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തെ. സമഗ്രമായി പരിശോധിക്കുന്ന, വിമർശനപൂർവ്വം വിശകലനം ചെയ്യുന്ന ഒരു പഠനം സേവ് എഡ്യൂക്കേഷൻ കമ്മിറ്റി കേരള ചാപ്റ്റർ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.
സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ഏത് വിദ്യാഭ്യാസ പരിഷ്കാരവും നിഷ്കൃഷ്ടമായ പരിശോധനകൾക്ക് വിധേയമാക്കപ്പെടണം. ചർച്ച ചെയ്യപ്പെടണം. നിർഭാഗ്യവശാൽ എൻ. ഇ.പി യെക്കുറിച്ച് നമ്മുടെ സമൂഹത്തിന് വേണ്ടത്ര അവബോധം ഇനിയും ഉണ്ടായി വന്നിട്ടില്ല. ഇന്ത്യൻ പാർലമെന്റിൽ യാതൊരു ചർച്ചയും കൂടാതെ പാസാക്കിയ എൻ.ഇ.പി -2020 നെ കുറിച്ച് തുറന്ന സംവാദങ്ങൾക്ക് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി വേദി ഒരുക്കുന്നു.100 വേദികൾ സംസ്ഥാന മെമ്പടും സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.