വ്യോമസേനയിൽ ഓഫിസറാകാം
text_fieldsഇന്ത്യൻ എയർഫോഴ്സിൽ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ ഓഫിസറാകാം. ഭാരതീയരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആഗസ്റ്റ് 26-28 വരെ ദേശീയതലത്തിൽ നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (AFCAT 02/2022) സെലക്ഷൻ. NCC സ്‍പെഷൽ/മീറ്റിയറോളജി എൻട്രിയും ഇതോടൊപ്പമുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന കോഴ്സുകൾ 2023 ജൂലൈയിൽ ആരംഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഗ്രൂപ് 'എ' ഗസറ്റഡ് ഓഫിസർ തസ്തികയിൽ നിയമിക്കും. ആകെ 283 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://afcat.cdac.in, https://careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ബ്രാഞ്ചും ഒഴിവുകളും: ഫ്ലയിങ് -12, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ (എയറോനോട്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് എയറോനോട്ടിക്കൽ/മെക്കാനിക്കൽ) 151; ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ -107, മീറ്റിയറോളജി -13, NCC സ്‍പെഷൽ എൻട്രി (ഫ്ലയിങ് CDSE/AFCAT എന്നിവയിൽ 10 ശതമാനം.
യോഗ്യത: ഫ്ലയിങ് ബ്രാഞ്ച് -ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പ്ലസ്ടു പരീക്ഷയിൽ മാത്തമാറ്റിക്സിനും ഫിസിക്സിനും 50 ശതമാനം മാർക്ക് വീതമുണ്ടായിരിക്കണം. അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ BE/BTech/തത്തുല്യം.
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ച് -പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, മാത്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് വീതമുണ്ടായിരിക്കണം. ബന്ധപ്പെട്ട/അനുബന്ധ ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാതെ BE/BTech/തത്തുല്യം/ഇന്റഗ്രേറ്റഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പി.ജി ബിരുദം.
ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ച് (അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്)- ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം; അക്കൗണ്ട്സ് -60 ശതമാനം മാർക്കോടെ BCom/BBA/BBS (ഫിനാൻസ്)CA/CMA/CS/CFA; എജുക്കേഷൻ: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ബിരുദവും 50 ശതമാനം മാർക്കോടെ പി.ജിയും.
മീറ്റിയറോളജി -ഏതെങ്കിലും സയൻസ് സ്ട്രീമിൽ/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ജ്യോഗ്രഫി/മീറ്റിയറോളജി മുതലായ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പി.ജി. ബിരുദതലത്തിൽ മാത്സ്, ഫിസിക്സ് വിഷയങ്ങളിൽ 55 ശതമാനം മാർക്ക് വീതമുണ്ടാകണം.
പ്രായപരിധി 2023 ജൂലൈ ഒന്നിന് 20-24/26. വിശദമായ യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഓൺലൈനായി ജൂൺ 30നകം സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.