Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഅഭിരുചി പരീക്ഷകള്‍...

അഭിരുചി പരീക്ഷകള്‍ ഭാവി നിര്‍ണ്ണയിക്കുന്ന കാലം 

text_fields
bookmark_border



എന്‍ജിനീയറിങ് പഠനം അഭിമാന പ്രശ്നമായി മാറിയിരിക്കുന്ന കാലമാണ് നമ്മുടേത്. പൊതു-സ്വകാര്യ മേഖലയിലും വിദേശത്തും അവസരങ്ങളുടെ വന്‍കരയാണ് ബിരുദധാരികളെ കാത്തിരിക്കുന്നതും. എന്നാല്‍ ബിരുദത്തിന്‍െറ കടമ്പ കടന്നത്തെുന്ന പലരും ഇന്‍റര്‍വ്യു ബോര്‍ഡിന് മുന്നില്‍ പരാജിതരാവുന്നു. തൊഴില്‍ ജീവിതത്തിലേക്ക് കടക്കുന്നവര്‍ തന്നെ അറിവ് പ്രയോഗിക്കുന്നതില്‍ തോറ്റ് പോവുന്നു. ഈ സാഹചര്യത്തില്‍ എന്‍ജിനീയറിങ് പഠനത്തിന്‍െറ അടിസ്ഥാനമായ പ്രവേശ പരീക്ഷയില്‍ തന്നെ മാറ്റം വരുത്താന്‍ ഐ.ഐ.ടി കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ്.എന്‍.ഐ.ടി, ഐ.ഐ.ടി, കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശ പരീക്ഷയായ ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം (ജെ.ഇ.ഇ) മെയിനും അഡ്വാന്‍സ്ഡും ചേര്‍ത്ത് ഒറ്റപരീക്ഷയാക്കുക, വര്‍ഷത്തില്‍ പല തവണ ഓണ്‍ലൈന്‍ അഭിരുചി പരീക്ഷകള്‍ നടത്തുക, ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ശിപാര്‍ശകളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ എന്‍ട്രന്‍സ് പരീക്ഷ അടിമുടി മാറും. 
നിലവില്‍ സി.ബി.എസ്.ഇ നടത്തുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് ഐ.ഐ.ടികളുടെ ജെ.ഇ.ഇയുടെ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ സാധിക്കുന്നത്. 13 ലക്ഷത്തോളം പേരാണ്  ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതുന്നത്. എന്നാല്‍ 1.5 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് അഡ്വാന്‍സ്ഡ് എഴുതാന്‍ സാധിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് അവസരം സൃഷ്ടിക്കുക, സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയാണ് ഘടനയില്‍ മാറ്റം വരുത്തുന്നതിന്‍െറ ലക്ഷ്യം. 
പത്താം ക്ളാസ് പഠനം കഴിഞ്ഞ വിദ്യാര്‍ഥിയെ പോലും പ്ളസ്ടുവിന് ശേഷമെഴുതാനുള്ള പ്രവേശ പരീക്ഷക്ക് പരിശീലനം നല്‍കി അറിവ് കുത്തി വെയ്ക്കുന്ന കോച്ചിങ് സെന്‍ററുകളുടെ രീതിയെ മാറ്റി പണിയുക എന്ന ലക്ഷ്യവും പുതിയ ശിപാര്‍ശകള്‍ക്കുണ്ട്. സ്വാഭാവികമായും ആവശ്യാനുസരണവും കുട്ടികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ട അറിവ് കുത്തി നിറക്കുന്നത് മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തിന് അറുതി വരുത്തേണ്ടതുണ്ട്. വിനോദവും വിജ്ഞാനവുമെല്ലാം ആസ്വദിച്ച് തന്നെയാണ് കുട്ടികള്‍ വളരേണ്ടത്. അതിലേക്കുള്ള പടിയാണ് പരീക്ഷ ഘടനയിലെ മാറ്റം. 
നിലവിലുള്ള രീതി പാടെ മാറ്റണമെന്നും പ്രായോഗിക തലത്തില്‍ അറിവിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലായിരിക്കണം എന്‍ജിനീയറിങ് പഠനമെന്നും ഐ.ഐ.ടി ഖരഖ്പൂറില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മൂണിക്കേഷന്‍ എം.ടെക് പൂര്‍ത്തിയാക്കിയ ശാലിനി കെ.കെ പറയുന്നു.  അഭിരുചി പരീക്ഷകള്‍ വഴി വിദ്യാര്‍ഥികളുടെ താല്‍പര്യം മനസിലാക്കിയ ശേഷം മാത്രം തെരഞ്ഞെടുക്കേണ്ടതാണ് പഠന മേഖല. പ്രത്യേകിച്ചും എന്‍ജിനീയറിങ്. ഇപ്പോള്‍ നടക്കുന്ന പരീക്ഷകളില്‍ അറിവ് അല്ല ഓര്‍മ്മശക്തിയാണ് പരീക്ഷക്കപ്പെടുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മിച്ച് വെക്കാന്‍ സാധിക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കും. അഭിമുഖത്തിന് എത്തുമ്പോള്‍ അക്കാദമിക് വിജയങ്ങള്‍ നേട്ടങ്ങളല്ല. കമ്പനികള്‍ക്ക് ആവശ്യം അവര്‍ക്ക് വേണ്ട ജോലി കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നവരെയാണ്. ഓര്‍മ്മശക്തി ഇവിടെ ഒരു ഘടകമേയല്ല. ബ ിരുദത്തിന് ശേഷവും പലരും ജോലി ലഭിക്കാതെ നടക്കേണ്ടി വരുന്നു. ഈ അവസ്ഥ ഇല്ലാതാവാന്‍ അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. 
എന്‍ജിനിയറിങ് ബിരുദത്തിന് ശേഷം കൂടുതല്‍ പേരും ബാങ്കില്‍ ജോലി നേടുന്നതായി കാണുന്നുണ്ട്. തങ്ങളുടെ മേഖലയിലെ അഭിമുഖങ്ങളില്‍ അമ്പേ പരാജയപ്പെടുന്നവര്‍ ബാങ്ക് കോച്ചിങ് സെന്‍ററുകളെ ആശ്രയിച്ച് ബാങ്കുകളില്‍ ജോലി നേടുകയാണ് നിലവില്‍ കണ്ടുവരുന്ന രീതി. മാതാപിതാക്കളുടെയും സമൂഹത്തിന്‍െറയും സമ്മര്‍ദ്ദം മൂലം ഈ മേഖലയില്‍ എത്തിപ്പെട്ട ശേഷം നിരാശയുടെ പടുകുഴിയിലത്തെുന്നവരുണ്ട്. അത്തരം പ്രവണതയെ തടയാന്‍ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിരുചി പരീക്ഷകളോട് സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ചീഫ് കരിയര്‍ കൗണ്‍സിലര്‍ ജമാലുദ്ദീന്‍ മാളിക്കുന്നും പച്ചക്കൊടി കാണിക്കുന്നു. നിലവില്‍ ഫിസിക്സ്, കെമിട്രി,ഗണിതം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശ പരീക്ഷ നടത്തുന്നത്. പ്ളസ്ടുവിന് ലഭിക്കുന്ന മാര്‍ക്കും പരിഗണിക്കപ്പെടുന്നുണ്ട്. ഈ മൂന്ന് വിഷയങ്ങളിലുള്ള അറിവ് മാത്രം പരിശോധിച്ച് ഒരു വിദ്യാര്‍ഥിക്ക് എന്‍ജിനീയറിങ് മേഖല തെരഞ്ഞെടുക്കാന്‍ കഴിയില്ളെന്നും അതിനോടുള്ള ആഭിമുഖ്യമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടെന്നും അദ്ദേഹം പറയുന്നു. ബന്ധപ്പെട്ട മേഖലയില്‍ അഭിരുചി, അതായത് എന്‍ജിനീയറിങ്ങാണെങ്കില്‍ ടെക്നികല്‍ ആപ്റ്റിറ്യൂഡ്, മാത്തമാറ്റികല്‍ അനലൈസിങ് എന്നിവയുടെ നിലവാരം പരിശോധിക്കപ്പെടേണ്ടതാണ് . നിലവില്‍ പ്രവേശ പരീക്ഷ എഴുതുന്ന കുട്ടികള്‍ മെഡിസിന് അഡ്മിഷന്‍ ലഭിച്ചില്ളെങ്കില്‍ എന്‍ജിനീയറിങ് തെരഞ്ഞെടുക്കുന്ന രീതിയുണ്ട്.  തെറ്റായ പ്രവണതയാണിത്. എന്‍ജിനീയറിങ്ങും മെഡിസിനും രണ്ട് വ്യത്യസ്ത മേഖലയാണ്. ഒന്ന് ലഭിച്ചില്ളെങ്കില്‍ മറ്റൊന്ന് എന്നമട്ടില്‍ തെരഞ്ഞെടുക്കാന്‍ പറ്റിയതല്ല ഇവ. അഭിരുചി പരീക്ഷ തന്നെയാണ് അതിനുള്ള പരിഹാരമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ താല്‍പര്യമില്ലാതെയുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നതാണ് അഭിമുഖത്തില്‍ പരാജയപ്പെടാന്‍ കാരണം. എന്‍ട്രന്‍സ് പരിശീലനം നേടിയ, പ്രവേശ പരീക്ഷ വിജയിക്കാത്ത പലരും അഭിമാന പ്രശ്നമായി കണ്ട് സ്വാശ്രയ കോളജുകളെ ആശ്രയിക്കുന്നുണ്ട്. അത്തരത്തിലുള്ള പലരും പാതി വഴി കോഴ്സ് നിര്‍ത്തി പോവേണ്ടിയും വരുന്നുണ്ട്. അഭിരുചി പരീക്ഷയിലൂടെ ഇത്തരം കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാനും സാധിക്കുമെന്ന് ജമാലുദ്ദീന്‍ മാളിക്കുന്ന് പറയുന്നു. 
എന്നാല്‍, ജെ.ഇ.ഇയില്‍ നിലവിലുള്ള രീതി തുടരണമെന്നും അഭിരുചി പരീക്ഷകള്‍ ഏര്‍പ്പെടുത്തുന്നത് കൂട്ടികള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നുമാണ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ നിലപാട്. നിലവില്‍ ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഫലം വരാന്‍ ഒരു മാസം കാത്തിരിക്കണം. അതിന് ശേഷമാണ് അഡ്വാന്‍സ്ഡ് പരീക്ഷ വരുന്നത്. അതിനാല്‍ പരിശീലനത്തിന് ഒരു മാസം ലഭിക്കും. ഒരുമിച്ച് പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരും. അതിനിടയില്‍ തന്നെ ബോര്‍ഡ് പരീക്ഷയുടെ പഠനവും ചേരുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരമാവും. അതുകൊണ്ട് പുതിയ ശിപാര്‍ശ പ്രായോഗികമല്ലാത്ത നടപടിയാണെന്ന് കോഴിക്കോട്ടെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ പിയേഴ്സണ്‍ ഡയറക്ടര്‍ പ്രൊഫ. ഹരിലാല്‍ അഭിപ്രായപ്പെടുന്നു. 
അഭിരുചി പരീക്ഷകള്‍ വഴി ചില കുട്ടികള്‍ മാത്രം തെരഞ്ഞെടുക്കപ്പെടുന്നത് മറ്റ് കുട്ടികളെ മാനസികമായി തളര്‍ത്തുമെന്നാണ് മറ്റൊരു പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിന്‍െറ ഡയറക്ടര്‍ പറയുന്നത്. തങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന ചിന്ത വളരുന്ന പ്രായത്തില്‍ അവരെ ദോഷകരമായി ബാധിക്കും. അതിനാല്‍ കൃത്യമായ പരിശീലനത്തിലൂടെ പ്രവേശ പരീക്ഷകളെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. 17 വയസുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കാന്‍ മാത്രം അവബോധം ഉണ്ടായിരിക്കില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് അവര്‍ കോഴ്സ് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എന്നാല്‍, ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് എന്‍ജിനീയറിങ് പ്രവേശത്തിന് ഘടകമാകേണ്ടതില്ളെന്ന ശിപാര്‍ശയോട് പരിശീലന കേന്ദ്രങ്ങള്‍ക്കും അനുകൂല നിലപാടാണ്. നിലവിലുള്ള പ്രവേശ പരീക്ഷയില്‍ ജോയിന്‍റ് എന്‍ട്രസ് എക്സാം സി.ബി.എസ്.ഇ സിലബസ് വിദ്യാര്‍ഥികള്‍ക്കും ഓള്‍ കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് എക്സാം കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കും വിജയിക്കാന്‍ എളുപ്പമായ രീതിയിലാണ്. പല ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ നേടിയെടുക്കാവുന്ന മാര്‍ക്കിന് വ്യത്യാസമുണ്ടാവുമെന്നും അതിനാല്‍ ഈ മാര്‍ക്ക് പരിഗണിക്കാതിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story