Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightവേറിട്ടവഴികളില്‍...

വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം

text_fields
bookmark_border
വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം
cancel

ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ശേഷം ഒരേരീതിയിലേക്കുള്ള കരിയര്‍മേഖലയിലേക്ക് തിരിയുന്നതാണ് പതിവുശീലം. വ്യത്യസ്തത പരീക്ഷിക്കാന്‍ നാം എപ്പോഴും ഭയക്കും. ജോലിസുരക്ഷിതത്വവും സാമ്പത്തികബാധ്യതയും വിലങ്ങുതടിയാവുമ്പോള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന തൊഴില്‍രംഗങ്ങളിലേക്ക് നാം ചെന്നുചേരുന്നു. അവസരങ്ങളുടെ വലിയലോകം കാണാതെയുംപോകും. പലപ്പോഴും ചില കോഴ്സുകളുടെ പേര് കേള്‍ക്കുമ്പോള്‍പോലും അപരിചിതത്വം തോന്നുന്നത് പതിവുവഴികളില്‍നിന്ന് മാറിനടക്കാനുള്ള ഭയംമൂലമാണ്. വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കാത്ത, സാധ്യതകള്‍ ഏറെയുള്ള രണ്ടു കോഴ്സുകള്‍ പരിചയപ്പെടാം. 
പാദങ്ങളെ അഴകണിയിക്കാന്‍
ഓരോ സാഹചര്യങ്ങളിലും ഓരോതരത്തിലുള്ള പാദരക്ഷകള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഒൗദ്യോഗികയോഗങ്ങളിലും സ്വകാര്യചടങ്ങുകളിലും പ്രത്യേകം പാദരക്ഷകള്‍തന്നെ വേണം. ഓരോ മനുഷ്യരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പാദരക്ഷകളുടെ നിര്‍മാണം വെല്ലുവിളിതന്നെയാണ്. ഈ മേഖലയില്‍ ധാരാളം സാധ്യതകളുമുണ്ട്. 
ഫുട്വെയര്‍ ഡിസൈനിങ് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം-ചെന്നൈയിലെ സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ളസ് ടുവാണ് യോഗ്യത. പ്രായം 25 കഴിയരുത്. അപേക്ഷാഫീസ് 500 രൂപ ഡയറക്ടര്‍ സി.എഫ്.ടി.ഐ, ചെന്നൈ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടക്കണം. www.cftichennai.in  വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പ് ദ ഡയറക്ടര്‍, സെന്‍ട്രല്‍ ഫുട്വെയര്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജി.എസ്.ടി റോഡ്, ചെന്നൈ-600032 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂലൈ 30. 
പഠനം ചായ രുചിച്ചും
പഠനത്തിനിടെ ക്ഷീണം തീര്‍ക്കാന്‍ ചായ കുടിക്കുന്നതിനെ കുറിച്ചല്ല പറയുന്നത്. ഇത് ചായയുടെ രുചിയെ കുറിച്ചുള്ള പഠനംതന്നെയാണ്. 
ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രോഗ്രാം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലക്ഷങ്ങളുടെ വിലയാണ് ടീ ടേസ്റ്റര്‍ക്ക്. ചായയെ അടിമുടി അറിയുന്നവരും പുതിയ ആശയങ്ങള്‍ പകരുന്നവരുമായിരിക്കണം ടീ ടേസ്റ്റര്‍മാര്‍. ബിരുദമുള്ള ആര്‍ക്കും തെരഞ്ഞെടുക്കാവുന്ന മേഖലയാണിത്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്-വാണിജ്യ-വ്യവസായമന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് മാനേജ്മെന്‍റില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ടീ ടേസ്റ്റിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. 45 ദിവസം നീളുന്ന കോഴ്സ് ഫീസ് 70,000 രൂപയാണ്. 
ബിരുദവും ഇംഗ്ളീഷ് കൈകാര്യം ചെയ്യാന്‍ കഴിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം, മാനസികശേഷി പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
www.iipmb.edu.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 
1000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി, എസ്.ടി-500), എം.ഡി.പി ഓഫിസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍േറഷന്‍ മാനേജ്മെന്‍റ്, ജ്ഞാനഭാരതി കാമ്പസ്, ബംഗളൂരു-560056 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി മേയ് ആറ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
Next Story